-->
തിരുവനന്തപുരം: ശബരിമലയില്‍ സ്വര്‍ണക്കൊള്ള സംഭവത്തില്‍ യുവമോര്‍ച്ച നടത്തിയ നിയസഭാ മാര്‍ച്ചിനു നേരേ പോലീസ് ജലപീരങ്കിയും കണ്ണീര്‍വാതക ഷെല്ലും ഗ്രനേഡും പ്രയോഗിച്ചു. പ്രവര്‍ത്തകര്‍ക്കു നേരേ 15-ലേറെ തവണ ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധത്തിനു നേരേ രണ്ടു ജലപീരങ്കി ഉപയോഗിച്ച് മാറി മാറി വെള്ളം ചീറ്റിക്കൊണ്ടിരുന്നു. ഇടയ്‌ക്ക് വെള്ളം തീര്‍ന്നതോടെ ഫയര്‍ എന്‍ജിന്‍
ഉപയോഗിച്ച് വെള്ളം നിറച്ച് വീണ്ടും പ്രവര്‍ത്തകര്‍ക്കുനേരേ പ്രയോഗിച്ചു. പോലീസിനെതിരേയും സംസ്‌ഥാന സര്‍ക്കാരിനെതിരേയും കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേയും പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കിയ പ്രവര്‍ത്തകര്‍ പോലീസിന്റെ ജലപീരങ്കിയെയും കണ്ണീര്‍വാതക ഗ്രനേഡിനെയും കൂസാതെ ഒരുമണിക്കൂറോളം പൊരിവെയിലില്‍ പ്രതിഷേധിച്ചു. ജലപീരങ്കി പ്രയോഗത്തില്‍ പെണ്‍കുട്ടികളടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റെങ്കിലും പ്രവര്‍ത്തകര്‍പിന്മാറാന്‍ തയാറായില്ല. തുടര്‍ന്ന് മൂന്ന് റൗണ്ട് കണ്ണീര്‍വാതക ഷെലും ഗ്രനേഡും പ്രയോഗിച്ചു.