Saturday, March 14, 2026 Last Updated 13 Min 25 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Feb 2026 11.37 PM

ഫസല്‍ വധക്കേസില്‍ വിചാരണ മേയ്‌ അഞ്ച്‌ മുതല്‍

കൊച്ചി: തലശേരി ഫസല്‍ വധക്കേസില്‍ വിചാരണ മേയ്‌ അഞ്ചിന്‌ എറണാകുളം സി.ബി.ഐ. പ്രത്യേക കോടതിയില്‍ ആരംഭിക്കും. തുടരന്വേഷണത്തിനു ഹൈക്കോടതി ഉത്തരവിട്ട കേസില്‍ സി.ബി.ഐ. 2012 ജൂണിലാണു കുറ്റപത്രം സമര്‍പ്പിച്ചത്‌. ടി.പി. ചന്ദ്രശേഖരന്‍ കേസിലെ പ്രതി കൊടി സുനിയാണ്‌ ഒന്നാംപ്രതി.
പത്രവിതരണക്കാരനായ മുഹമ്മദ്‌ ഫസല്‍ തലശേരി സെയ്‌ദാര്‍ പള്ളിക്കു സമീപത്തുവച്ച്‌ 2006 ഒക്‌ടോബര്‍ 22 നാണ്‌ കൊല്ലപ്പെട്ടത്‌. സി.പി.എം. പ്രവര്‍ത്തകനായിരുന്ന ഫസല്‍ പാര്‍ട്ടി വിട്ട്‌ എന്‍.ഡി.എഫില്‍ ചേര്‍ന്നതിലുള്ള എതിര്‍പ്പുമൂലമാണു കൊലപാതകമെന്നായിരുന്നു ആരോപണം. കേസില്‍ അന്നത്തെ സി.പി.എം. തലശേരി ഏരിയാ സെക്രട്ടറി കാരായി രാജന്‍, തിരുവങ്ങാടി ലോക്കല്‍ സെക്രട്ടറി കാരായി ചന്ദ്രശേഖരന്‍ എന്നിവര്‍ പ്രതികളായി. ഈ കേസ്‌ പിന്നീട്‌ സി.ബി.ഐ. ഏറ്റെടുത്തു. സി.ബി.ഐ. അന്വേഷണം നടക്കുന്നതിനിടെ 2012 ല്‍ ഇരുവരും കോടതിയില്‍ കീഴടങ്ങി. ഒന്നര വര്‍ഷത്തോളം ജയിലിലായിരുന്ന ഇരുവരും 2013 നവംബറിലാണു ജാമ്യത്തില്‍ പുറത്തിറങ്ങുന്നത്‌. കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുത്‌, അന്വേഷണത്തെ സ്വാധീനിക്കരുത്‌ തുടങ്ങിയ നിബന്ധനകളോടെയായിരുന്നു ഇവര്‍ക്കു കോടതി ജാമ്യം നല്‍കിയത്‌.ഫസല്‍ വധക്കേസില്‍

Ads by Google
Tuesday 03 Feb 2026 11.37 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW