-->
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിയമസഭയില്‍ ഇന്നലെയും ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടല്‍. ചോദ്യോത്തരവേള ബഹിഷ്‌കരിച്ച പ്രതിപക്ഷം പ്ലക്കാര്‍ഡുകളും ബാനറുമായി നടുത്തളത്തിലിറങ്ങിയതോടെ നിയമസഭ സ്‌തംഭിച്ചു. പ്രതിഷേധത്തിനിടെ അന്‍വര്‍ സാദത്ത് എം.എല്‍.എ സ്‌പീക്കറുടെ ചേമ്പറില്‍ കയറാനും ശ്രമിച്ചു.
വാച്ച് ആന്‍ഡ് വാര്‍ഡ് പ്രതിപക്ഷ അംഗങ്ങളെ തടഞ്ഞു. പ്രതിഷേധം കടുത്തതോടെ സ്‌പീക്കര്‍ എ.എന്‍ ഷംസീര്‍ ഇരിപ്പിടത്തില്‍നിന്ന് എഴുന്നേറ്റു പോയി. സഭാനടപടികള്‍ താല്‍കാലികമായി നിര്‍ത്തി. സ്വര്‍ണക്കൊള്ള കേസില്‍ എസ്.ഐ.ടി അന്വേഷണം വഴിമുട്ടിയെന്നും അന്വേഷണത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുന്നുവെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആരോപിച്ചു.
ജി. അരുണ്‍