-->
മലയാളത്തിന്റെ താരരാജാവ് മോഹൻലാല്‍ പങ്കിടുന്ന ചിത്രങ്ങളും വിശേഷങ്ങളും വളരെ പെട്ടെന്നാണ് വൈറലായി മാറുന്നത്. താരത്തിന്റെ പുത്തന്‍ സിനിമകള്‍ക്കായി വലിയ ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഇക്കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയ കത്തിച്ച ഒരു ചിത്രമായിരുന്നു മോഹന്‍ലാലിന്റെ മീശ പിരിച്ചുള്ള ലുക്ക്. 2018 ൽ പുറത്തിറങ്ങിയ ‘ഒടിയൻ’ എന്ന ചിത്രത്തിന് ശേഷം മോഹൻലാലിനെ സ്ഥിരം താടി ലുക്കിലാണ് പ്രേക്ഷകർ കണ്ടിരുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലിന്റെ താടിയില്ലാതെയുള്ള ലുക്ക് കണ്ട സന്തോഷം ആരാധകര്‍ ഏറ്റെടുക്കുന്നുണ്ട്.
മലയാളത്തിലെ സമീപകാല ഹിറ്റുകളിലൊന്നായ ‘തുടരും’ എന്ന സിനിമയുടെ സംവിധായകന്‍ തരുണ്‍ മൂര്‍ത്തി ഒരുക്കുന്ന പുതിയ ചിത്രമായ എല്‍ 366-ന് വേണ്ടിയാണ് മോഹന്‍ലാലിന്റെ ഈ പുത്തന്‍ ലുക്ക്. ഒരു പൊതുച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയ താരത്തിന്റെ ഈ ലുക്ക് വളരെ പെട്ടെന്ന് തരംഗമായി മാറി. .
ഇപ്പോഴിതാ മീശപിരിച്ച മോഹൻലാലിന്റെ ഏറ്റവും പുതിയ ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മോഹൻലാല്‍ തന്നെയാണ് ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. നിമിഷ നേരം കൊണ്ട് ആരാധകർ ഫോട്ടോ ഏറ്റെടുത്ത് ആഘോഷമാക്കി. വെള്ള നിറത്തിലെ ഷർട്ടാണ് താരം ധരിച്ചിരിക്കുന്നത്. ഷർട്ടിന്റെ പോക്കറ്റിൽ ഒരു പൂച്ചക്കുട്ടിയെയും വളരെ രസകരമായി പ്രിന്റ് ചെയ്തിട്ടുണ്ട്. മഞ്ഞ നിറത്തിലുള്ള പൂച്ച പോക്കറ്റില്‍ നിന്ന് പുറത്തേക്ക് നോക്കുന്ന തരത്തിലാണ് ഷര്‍ട്ട് ഡിസൈന്‍ ചെയ്‌തിരിക്കുന്നത്. ചിത്രത്തിന് താഴെ നിരവധി ആരാധകരാണ് മാസ് കമന്റുകള്‍ കുറിക്കുന്നത്. എന്നാല്‍ അക്കൂട്ടത്തില്‍ സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയുടെ കമന്റാണ് ഏറ്റവും ശ്രദ്ധിക്കപ്പെടുന്നത്. ‘വന്താ സുട്ടാ.. തിരുമ്പി വന്താ.. റിപ്പീറ്റ്’ എന്നാണ് തരുണ്‍ മൂര്‍ത്തി കുറിച്ചത്.
‘ഇങ്ങരിത് എന്ത് ഭാവിച്ച...ഇവിടെ ചെറുപ്പക്കാർക്കും പിടിച്ചു നിൽക്കണ്ടേ, പുതിയ കോവിലകം വാങ്ങിക്കാൻ വന്ന ആളാണോ, ഇതേതാ ഈ ഏഴാം തമ്പുരാൻ, പൂവള്ളി ഇന്ദുചൂഡൻ ഈസ് ബാക്ക്, രാജാവിന്റെ മകൻ, എന്തിന്റെ സൂചനയാണീ പോക്കറ്റിലെ പൂച്ച, ആവേശത്തിലെ രംഗണ്ണനും വെളുപ്പില്‍ സ്വര്‍ണനിറത്തിലുള്ള പ്രിന്റുള്ള ഷര്‍ട്ടാണ് ധരിച്ചിരുന്നത്....’ എന്നതടക്കമാണ് കമന്റുകള്‍.
ജനുവരി 23-ന് ‘ചുമ്മാ’ എന്ന ക്യാപ്ഷന്‍ നല്‍കി എല്‍ 366 എന്ന ഹാഷ്ടാഗോടുകൂടിയുമാണ് മോഹന്‍ലാല്‍ മീശ പിരിച്ച ചിത്രം സോഷ്യല്‍ മീഡിയയില്‍ ആദ്യമായി പങ്കുവെച്ചത്. നിമിഷനേരംകൊണ്ട് ഈ ചിത്രം വൈറലായി. ആറാം തമ്പുരാന്‍, രാവണപ്രഭു, നാട്ടുരാജാവ് തുടങ്ങിയ ചിത്രങ്ങളിലൂടെ മീശ പിരിച്ച മോഹന്‍ലാലിന്റെ രൂപം മുന്‍പും വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.
തന്റെ സോഷ്യല്‍ മീഡിയയിലൂടെ എല്‍ 366 ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും മോഹന്‍ലാല്‍ പങ്കിട്ടിരുന്നു. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിന് എല്‍366 എന്നാണ് വർക്കിംഗ് ടൈറ്റില്‍ നല്‍കിയിരിക്കുന്നത്. മീശ പിരിച്ച് കൈയ്യില്‍ പോലീസ് ഷൂസുമായി നില്‍ക്കുന്ന മോഹന്‍ലാലിനെയാണ് പോസ്റ്ററില്‍ ചിത്രീകരിച്ചിരിക്കുന്നത്. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആദ്യമായി എത്തുന്ന മോഹന്‍ലാല്‍ ചിത്രം കൂടിയാണിത്. തുടരും എന്ന സിനിമയുടെ വന്‍ വിജയത്തിന് ശേഷം മോഹന്‍ലാലും സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും എല്‍ 366-നുണ്ട്.