Saturday, March 14, 2026 Last Updated 13 Min 21 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Feb 2026 11.04 AM

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രം ഹൈക്കോടതി ഉത്തരവിനെതിരേ തന്ത്രിമാര്‍ സുപ്രീംകോടതിയില്‍

കൊച്ചി/ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴകം നിയമനവുമായി ബന്ധപ്പെട്ട കേസിലെ ഹൈക്കോടതി ഉത്തരവിനെതിരേ ക്ഷേത്രത്തിലെ തന്ത്രിമാര്‍ സുപ്രീം കോടതിയെ സമീപിച്ചു.
കൂടല്‍മാണിക്യ ക്ഷേത്രത്തിലെ കഴകം ജോലി ഭരണപരമായ കാര്യമോ മതേതര സ്വഭാവമുള്ളതോ അല്ലെന്നും മതപരവും ആത്മീയവും ആണെന്നും ചൂണ്ടിക്കാട്ടിയാണ്‌ ഹര്‍ജി. ആരാധനാമൂര്‍ത്തിക്ക്‌ ചാര്‍ത്തേണ്ട മാലയുള്‍പ്പടെ തയാറാക്കുന്ന പാരമ്പര്യ കഴകം ജോലികള്‍ ചെയ്യാനുള്ള അവകാശം തെക്കേ വാര്യം കുടുംബാംഗങ്ങള്‍ക്കാണെന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്‌ത ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌.
കഴകം നിയമനം പാരമ്പര്യാവകാശമാണോ കഴകം എന്നത്‌ ആചാരപരമായ പ്രവൃത്തിയാണോ എന്നിങ്ങനെയുള്ള വിഷയങ്ങള്‍ സിവില്‍ കോടതിയാണു തീരുമാനിക്കേണ്ടത്‌ എന്നായിരുന്നു ഹൈക്കോടതിയുടെ വിധി. തെളിവുകളുടെ അടിസ്‌ഥാനത്തിലാണ്‌ ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
ഹൈക്കോടതി വിധി പാരമ്പര്യമായി തങ്ങളുടെ കുടുംബത്തിന്‌ ലഭിച്ച അവകാശത്തിലേക്കുള്ള കടന്നുകയറ്റം ആണെന്നു സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്‌ത ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. ഹൈക്കോടതി വിധി അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്നാണ്‌ തന്ത്രിമാര്‍ ആവശ്യപ്പെടുന്നത്‌.
നേരത്തെ ദേവസ്വം റിക്രൂട്ട്‌മെന്റ്‌ ബോര്‍ഡ്‌ തയാറാക്കിയ റാങ്ക്‌ ലിസ്‌റ്റില്‍ ഒന്നാം പേരുകാരനായ ബി.എ. ബാലു രാജിവച്ച ഒഴിവില്‍ ചേര്‍ത്തല സ്വദേശി കെ.എസ്‌.അനുരാഗിനെ ക്ഷേത്രത്തിലെ കഴകം ജോലിയില്‍ നിയമിച്ചിരുന്നു.

Ads by Google
Tuesday 03 Feb 2026 11.04 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW