Friday, March 13, 2026 Last Updated 0 Min 54 Sec ago English Edition
Todays E paper
Ads by Google
Monday 02 Feb 2026 03.37 PM

' ഭയപ്പെടുത്തുന്ന സിനിമ, വെറുപ്പും അക്രമവും ഡിഎന്‍എയുടെ ഭാഗം' ; ധുരന്ധറിനെ വിമര്‍ശിച്ച് സംവിധായിക

calls, film

രണ്‍വീര്‍ സിങിനെ നായകനാക്കി ആദിത്യ ധര്‍ സംവിധാനം ചെയ്ത ചിത്രമാണ് ' ധുരന്ധര്‍'. ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ ചരിത്രം കുറിച്ചിരിക്കുകയാണ് ചിത്രം. പാകിസ്ഥാന്‍ അധോലോകത്തേക്ക് കടന്നു ചെല്ലുന്ന ഇന്ത്യന്‍ സ്‌പൈ ആയ ഹംസ അലി മസാരിയിലൂടെയാണ് ചിത്രം മുന്നേറുന്നത. രണ്‍വീര്‍ സിങ് ആണ് ഹംസയായി എത്തുന്നത്.

ഇപ്പോഴിതാ ചിത്രത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ദഡക്ക് 2 സംവിധായിക ഷാസിയ ഇക്ബാല്‍. ഭയപ്പെടുത്തുന്ന സിനിമയാണ് ധുരന്ധര്‍ എന്നാണ് ഷാസിയയുടെ പ്രതികരണം. ആളുകള്‍ക്കിടയില്‍ വിദ്വേഷവും അക്രമവാസനയും കുത്തിവെക്കുകയും ചെയ്യുന്ന ചിത്രമാണ് ധുരന്ധര്‍ എന്നാണ് ഷാസിയയുടെ പ്രതികരണം. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ഷാസിയയുടെ പ്രതികരണം.

''എന്തൊരു ഭയപ്പെടുത്തുന്ന സിനിമയാണ്! ഒളിപ്പിച്ചു വെക്കുന്നതല്ല. അവിചാരിതമല്ല. വെറുപ്പും അക്രമവും ജനങ്ങളില്‍ കുത്തിവെക്കുകയെന്നത് ഈ സിനിമയുടെ ഡിഎന്‍എയില്‍ തന്നെയുണ്ട്'' എന്നായിരുന്നു ഷാസിയയുടെ പ്രതികരണം. ധുരന്ധര്‍ സമൂഹത്തിലുണ്ടാക്കുന്ന സ്വാധീനത്തോട് നിശബ്ദത പാലിക്കുന്ന ബോളിവുഡിനേയും ഷാസിയ വിമര്‍ശിക്കുന്നുണ്ട്.

''പക്ഷെ കൂള്‍ ബിജിഎമൊക്കെയുള്ള, നന്നായി മേക്ക് ചെയ്ത സിനിമയാണ്. ഇന്‍ഡസ്ട്രിയിലെ ബ്രോമാര്‍ക്കും ഡ്യൂഡ്മാര്‍ക്കും അഭിനന്ദനങ്ങള്‍. നിങ്ങളുടെ നിസ്സംഗത മറച്ചുവെക്കാനുള്ള കരുതല്‍ പോലും ന്യൂനപക്ഷങ്ങളോട് നിങ്ങള്‍ക്കില്ലെന്ന് അറിഞ്ഞതില്‍ സന്തോഷം'' എന്നും ഷാസിയ കുറിക്കുന്നത്. ധുരന്ധറിലെ പാട്ടിന്റെ പശ്ചാത്തലത്തിലാണ് ഷാസിയ തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW