Wednesday, March 11, 2026 Last Updated 4 Min 2 Sec ago English Edition
Todays E paper
Ads by Google
Monday 02 Feb 2026 12.56 PM

പുതിയ ബജറ്റ് ആരോഗ്യമേഖയിലെ ദീര്‍ഘവീക്ഷണം ; ചികിത്സാചെലവ് കുറയും രോഗികള്‍ക്ക് ആശ്വാസമാകും

uploads/news/2026/02/823550/azad-mooppan.gif

'ഇന്ത്യയുടെ ആരോഗ്യമേഖലയ്ക്കായി ദീര്‍ഘവീക്ഷണമുള്ള ഒരു രൂപരേഖയാണ് ഇന്നത്തെ ബജറ്റ് മുന്നോട്ടുവെക്കുന്നത്. നവീകരണം, ലഭ്യത, ഉല്‍പ്പാദന ശേഷി വര്‍ദ്ധിപ്പിക്കല്‍, ആഗോള മത്സരക്ഷമത എന്നിവയെ ഇതിലൂടെ ഒരുമിച്ച് സാധ്യമാക്കുന്നു. അഞ്ച് വര്‍ഷത്തേക്ക് 10,000 കോടി രൂപ വകയിരുത്തിക്കൊണ്ടുള്ള 'ബയോഫാര്‍മ ശക്തി' പദ്ധതി, ഗവേഷണം, ഉല്‍പ്പാദനം, നിയന്ത്രണ ശേഷി എന്നിവ ശക്തിപ്പെടുത്തുന്നതിലൂടെ രാജ്യത്ത് അത്യാധുനികവും കുറഞ്ഞ ചിലവിലുള്ളതുമായ ചികിത്സാ മാര്‍ഗങ്ങള്‍ സാധ്യമാക്കും. 17 ഗുരുതര ക്യാന്‍സര്‍ മരുന്നുകളുടെ അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കിയത് രോഗികള്‍ക്ക് ആശ്വാസമാകുകയും കുടുംബങ്ങളുടെ സാമ്പത്തിക ബാധ്യത കുറയ്ക്കുകയും ചെയ്യുന്ന നിര്‍ണ്ണായക നടപടിയാണ്.

ആരോഗ്യ അടിസ്ഥാന സൗകര്യ വികസനത്തിന് ബജറ്റില്‍ നല്‍കിയിട്ടുള്ള പ്രാധാന്യം സ്വാഗതാര്‍ഹമാണ്. ജില്ലാ ആശുപത്രികളുടെ ശേഷി 50 ശതമാനം വര്‍ദ്ധിപ്പിക്കാനുള്ള നിര്‍ദ്ദേശവും, ഉത്തരേന്ത്യയിലെ നിംഹാന്‍സ് 2.0, മൂന്ന് പുതിയ എയിംസ് തുടങ്ങിയവ വഴിയുള്ള നിക്ഷേപങ്ങളും നഗരങ്ങളിലും പിന്നോക്ക മേഖലകളിലും മികച്ച ചികിത്സ ഉറപ്പാക്കാന്‍ സഹായിക്കും. കൂടുതല്‍ കരുത്തുറ്റതും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ പൊതുജനാരോഗ്യ സംവിധാനം കെട്ടിപ്പടുക്കാനുള്ള സര്‍ക്കാരിന്റെ പ്രതിജ്ഞാബദ്ധതയാണ് ഇതിലൂടെ വ്യക്തമാകുന്നത്.

ആരോഗ്യമേഖലയെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന പ്രധാന സ്രോതസ്സായാണ് ബജറ്റ് കാണുന്നത്. ഒരു ലക്ഷം അലൈഡ് ഹെല്‍ത്ത് പ്രൊഫഷണലുകളെയും (AHPs) ഒന്നര ലക്ഷം കെയര്‍ഗിവര്‍മാരെയും വാര്‍ത്തെടുക്കാനുള്ള പ്രഖ്യാപനം ഈ രംഗത്തെ വിപ്ലവകരമായ മാറ്റമാണ്. നൈപുണ്യ വികസനം, എഐ അധിഷ്ഠിത പരിശീലനം, ഡിജിറ്റല്‍ ഹെല്‍ത്ത് പ്രോഗ്രാമുകള്‍ എന്നിവ വഴി ഭാവിയിലേക്കാവശ്യമായ തൊഴില്‍സേനയെ ഇതിലൂടെ സൃഷ്ടിക്കാനാകും. വയോജന പരിരക്ഷയ്ക്കും പ്രത്യേക ചികിത്സാ ആവശ്യങ്ങള്‍ക്കും ഇത് വലിയ പിന്തുണയാകും. മെഡിക്കല്‍ ഹബ്ബുകള്‍, മെഡിക്കല്‍ ടൂറിസം, മാനസിക-ഡിജിറ്റല്‍ ആരോഗ്യ സേവനങ്ങള്‍ എന്നിവയിലൂന്നിയുള്ള ഈ നീക്കങ്ങള്‍ ഇന്ത്യയെ ആഗോളതലത്തില്‍ വിശ്വസനീയമായ ഒരു ആരോഗ്യ കേന്ദ്രമാക്കി മാറ്റും.'

(ഡോക്ടര്‍ ആസാദ് മൂപ്പന്‍, സ്ഥാപകന്‍, ചെയര്‍മാന്‍-ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍)

Ads by Google
Monday 02 Feb 2026 12.56 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW