Friday, March 13, 2026 Last Updated 5 Min 46 Sec ago English Edition
Todays E paper
Ads by Google
Monday 02 Feb 2026 12.36 PM

' എനിക്കിഷ്ടമുളളത് ഞാനിടും, അതില്‍ മറ്റുളളവര്‍ക്കെന്താണ്'? വസ്ത്രത്തിന്റെ പേരിലുളള വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഐശ്വര്യ ലക്ഷ്മി

back, for

വസ്ത്രത്തിന്റെ പേരിലുളള വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി നടി ഐശ്വര്യ ലക്ഷ്മി. നേരത്തെ ഒരു ഉദ്ഘാടനത്തിനെത്തിയപ്പോള്‍ ഐശ്വര്യ ലക്ഷ്മി ധരിച്ച വസ്ത്രം കടുത്ത രീതിയില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. ഇതിനെക്കുറിച്ചാണ് താരം സംസാരിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ ഇല്ലാത്തതിനാല്‍ അന്നത്തെ വീഡിയോയും കമന്റുകളുമൊന്നും താന്‍ കണ്ടിരുന്നില്ലെന്നാണ് ഐശ്വര്യ പറയുന്നത്. അതേസമയം തനിക്ക് ഇഷ്ടമുളളത് ധരിക്കുമന്നും അതില്‍ മറ്റുളളവര്‍ക്കെന്താണെന്നും താരം ചോദിക്കുന്നു.

''സ്റ്റണ്ട് ഷൂട്ടിങ് കഴിഞ്ഞ്, വളരെയധികം ക്ഷീണിതയായി, ഉറക്കം നഷ്ടമായി, ഒരുപാടൊന്നും ചിന്തിക്കാതെ ധരിച്ച വസ്ത്രമായിരുന്നു അത്. പുറത്തിറങ്ങിയപ്പോള്‍ തന്നെ എന്തോ പ്രശ്‌നമുണ്ടെന്ന് തോന്നിയിരുന്നു. അതിനെക്കുറിച്ച് കൂടുതലൊന്നും ആലോചിക്കാന്‍ പോയില്ല. സോഷ്യല്‍ മീഡിയയില്‍ ഇല്ലാത്തതിനാല്‍ ആ പരിപാടി കഴിഞ്ഞുള്ള വീഡിയോകളും കമന്റുകളുമൊന്നും കണ്ടില്ല. പിന്നെ എന്തിനാണ് ഇതൊക്കെ ഇത്ര ചര്‍ച്ച ചെയ്യുന്നത്? മറ്റെന്തെല്ലാം സംസാരിക്കാനുണ്ടിവിടെ. എനിക്കിഷ്ടമുള്ളത് ഞാനിടും. അതില്‍ മറ്റുള്ളവര്‍ക്കെന്താണ്?'' എന്നാണ് ഐശ്വര്യ ചോദിക്കുന്നത്.

കുറച്ചുനാള്‍ മുമ്പാണ് ഐശ്വര്യ സോഷ്യല്‍ മീഡിയയില്‍ നിന്നും പിന്മാറിയത്. ആ തീരുമാനത്തെക്കുറിച്ചും ഐശ്വര്യ സംസാരിക്കുന്നുണ്ട്. താന്‍ ഒരുപാട് സമയം സോഷ്യല്‍ മീഡിയയില്‍ ചെലവിടാന്‍ തുടങ്ങി. അതോടെ ശ്രദ്ധ നഷ്ടപ്പെട്ടുവെന്നാണ് താരം പറയുന്നത്.

''ഒരുപാട് സമയം സോഷ്യല്‍ മീഡിയയില്‍ ചെലവഴിച്ചിരുന്നു. അതൊരു അഡിക്ഷന്‍ പോലായി. എത്ര സമയമാണ് എന്ന് പോലും അറിയില്ല. ഷോട്ടിന്റെ ഇടയ്ക്കുള്ള സമയവും ഞാന്‍ റീല്‍ നോക്കിയിരിക്കും. ശ്രദ്ധ കുറയാന്‍ തുടങ്ങി. ആവശ്യമില്ലാത്ത കാര്യങ്ങളാല്‍ ഇന്‍ഫ്‌ളുവന്‍സ്ഡ് ആകാന്‍ തുടങ്ങി. ഭയങ്കര ബഹളമാണ് സോഷ്യല്‍ മീഡിയയില്‍. ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഇല്ല. എന്റെ ഡോഗിന് അക്കൗണ്ട് ഉണ്ട്. എന്തെങ്കിലും നോക്കണമെങ്കില്‍ അതില്‍ നോക്കും. പക്ഷെ അതിനും സമയപരിമിധിയുണ്ട്. അത് കഴിയുമ്പോള്‍ പുറത്തിറങ്ങും '' എന്നാണ് താരം പറയുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW