Saturday, March 14, 2026 Last Updated 25 Min 34 Sec ago English Edition
Todays E paper
Ads by Google
Monday 02 Feb 2026 01.29 AM

ഇന്ത്യന്‍ ഭൂപടത്തില്‍ കേരളമുണ്ടെന്ന്‌ കേന്ദ്രം മറന്നു: മുഖ്യമന്ത്രി

uploads/news/2026/02/823493/Pinarayi-12.jpg

തിരുവനന്തപുരം: കേന്ദ്രം കേരളത്തോട്‌ തുടരുന്ന അവഗണന വെളിവാക്കുന്ന രേഖയാണ്‌ ഇത്തവണത്തെ കേന്ദ്ര ബജറ്റെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ട്‌ എന്ന വസ്‌തുത കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബോധപൂര്‍ം വിസ്‌മരിക്കുകയാണ്‌.
സംസ്‌ഥാനം ദീര്‍ഘകാലമായി ആവശ്യപ്പെടുന്ന എയിംസ്‌, റെയില്‍വേ വികസനത്തിനായുള്ള ഏഴ്‌ അതിവേഗ ഇടനാഴികള്‍, വിഴിഞ്ഞം തുറമുഖ വികസനത്തിനായുള്ള പ്രത്യേക പാക്കേജ്‌ എന്നിവയെല്ലാം തഴയപ്പെട്ടു. ഫിനാന്‍സ്‌ കമ്മിഷന്‍ വിഹിതം ഉയര്‍ത്തണമെന്ന ആവശ്യം നിരാകരിച്ചു. 41 ശതമാനം വിഹിതമെന്ന നിലവിലെ സ്‌ഥിതി തുടരാന്‍ തീരുമാനിക്കുകയും ചെയ്‌തത്‌ ഫെഡറല്‍ തത്വങ്ങളെ ദുര്‍ബലപ്പെടുത്തുന്ന നടപടിയാണ്‌. ഗ്രാന്റുകളുടെ കാര്യത്തില്‍ മൊത്തത്തില്‍ വലിയ വെട്ടിക്കുറവാണ്‌ വരുത്തിയിരിക്കുന്നത്‌. 2021ല്‍ 2.2 ലക്ഷം കോടി രൂപയായിരുന്ന ഗ്രാന്റ്‌ ഇപ്പോള്‍ 1.4 ലക്ഷം കോടി രൂപയായി കുറഞ്ഞു.
ധാതുസമ്പത്ത്‌ കൈക്കലാക്കാനുള്ള കേന്ദ്രനീക്കം അത്യന്തം അപകടകരമാണ്‌. റെയില്‍വേ കോച്ച്‌ ഫാക്‌ടറി അടക്കമുള്ള വാഗ്‌ദാനങ്ങള്‍ നല്‍കി കോണ്‍ഗ്രസ്‌ സര്‍ക്കാരും ബി.ജെ.പി സര്‍ക്കാരും ഒരുപോലെ കേരളത്തെ കബളിപ്പിക്കുകയാണെന്ന്‌ ഈ ബജറ്റും സാക്ഷ്യപ്പെടുത്തുന്നു. സ്‌റ്റാര്‍ട്ടപ്പ്‌ സംരംഭങ്ങളെ വരെ അവഗണിച്ച ബജറ്റില്‍ പ്രവാസി പുനരധിവാസത്തിനായോ ക്ഷേമത്തിനായോ യാതൊരു പദ്ധതിയുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Ads by Google
Monday 02 Feb 2026 01.29 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW