-->
അമ്പലപ്പുഴ: സാമൂഹികമാധ്യമത്തില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ച് മന്ത്രി വീണാ ജോര്‍ജിനെ അപകീര്‍ത്തിപ്പെടുത്തിയ യുവാവിനെതിരേ കേസ്. അമ്പലപ്പുഴ കരൂര്‍ കണ്ടത്തില്‍ ആനന്ദ് എസ്. ലാലിനെതിരേയാണ് അമ്പലപ്പുഴ പോലീസ് കേസെടുത്തത്.
മന്ത്രിയുടെ പ്രസ്‌താവനയെന്ന നിലയില്‍ വീണാ ജോര്‍ജിന്റെ ചിത്രമുള്‍പ്പെടെയാണ് വ്യാജപ്രചാരണം നടത്തിയത്.
സ്‌കൈലാര്‍ക്ക് പിക്‌ചേഴ്‌സ് എന്റര്‍ടൈന്‍മെന്റ് എന്ന പ്ര?ഫൈലില്‍, എറണാകുളത്തെ സ്‌ഥാപനത്തിന്റെ പേരിലുള്ള പോസ്‌റ്റ് ശ്രദ്ധയില്‍പ്പെട്ട മന്ത്രി തിരുവനന്തപുരത്തെ സൈബര്‍ സെല്‍ എസ്.പിക്കു പരാതി നല്‍കിയിരുന്നു. പ്രതിയെ തിരിച്ചറിഞ്ഞതോടെ പരാതി അമ്പലപ്പുഴ പോലീസിനു കൈമാറി.