Thursday, March 12, 2026 Last Updated 58 Min 19 Sec ago English Edition
Todays E paper
Ads by Google
Monday 02 Feb 2026 01.03 AM

കുതിച്ചുകയറിയ സ്വര്‍ണം തല കുത്തിവീണു

uploads/news/2026/02/823481/bu1.jpg

കാലാവസ്‌ഥയിലെ വ്യതിയാനം കുരുമുളക്‌ കര്‍ഷകര്‍ പ്രതിസന്ധിയില്‍., കഴിഞ്ഞ വാരം കുരുമുളക്‌ വിറ്റ കര്‍ഷകര്‍ക്ക്‌ കിലോ നാല്‌ രൂപ നഷ്‌ടം. തണുപ്പ്‌ കുടിയതോടെയുണ്ടായ മൂടല്‍മഞ്ഞ്‌ കര്‍ഷകര്‍ക്ക്‌ വിനയായി. ഇതിനിടയില്‍ പെയ്‌ത തൂവല്‍ മഴവിള വെടുപ്പിന്‌ പാകമായ കുരുമുളകിന്‌ ദോഷമായെന്ന്‌ കര്‍ഷകര്‍ പറയുന്നു മൂടല്‍ മഞ്ഞ്‌ വീണതോടെ കുരുമുളക്‌ ഉണക്കിയെടുക്കാന്‍ ബുദ്ധിമുട്ടാണെന്ന്‌ കര്‍ഷകര്‍. ഇടുക്കിയില്‍ കുരുമുളക്‌ പച്ചയ്‌ക്ക്‌ തന്നെ വിറ്റ്‌ തുടങ്ങിയത്‌ കഴിഞ്ഞ ആഴ്‌ചയിലും തുടര്‍ന്നു പച്ച കുരുമുളകിന്റെ ഡിമാന്‍ഡില്‍ കിലോ മുനൂറ്‌ രൂപ വരെ വില ഉയര്‍ന്നിരിക്കയാണ്‌.
കൊച്ചി ടെര്‍മിനല്‍ വിപണിയില്‍ ഉത്തരേന്ത്യന്‍ ഡിമാന്‍ഡ്‌ ഉണ്ടെങ്കിലും ഉയര്‍ന്ന വിലയ്‌ക്ക്‌ വാങ്ങാന്‍ ആളില്ല. ആവശ്യക്കാരൊക്കെ ഉല്‍പ്പാദന മേഖലയിലെത്തി വാങ്ങുകയാണ്‌. അന്തര്‍ സംസ്‌ഥാന കച്ചവടക്കാര്‍ മാര്‍ച്ച്‌ വരെ യുള്ള കാലാവുധി യില്‍ കുരുമുളക്‌ വാങ്ങുന്നുണ്ട്‌ ഇതില്‍ പലരും റൊക്കം പണംകൊടുക്കാതെ മൂന്ന്‌ ആഴ്‌ച്ച അവധിയിലാണ്‌ വാങ്ങുന്നത്‌.

ഉല്‍പ്പാദനം കൂടുമെന്നും കുറയുമെന്നും രണ്ട്‌ അഭിപ്രായം കര്‍ഷകര്‍ക്കിടയില്‍ നിലനില്‍ക്കെ വരും ദിവസങ്ങളില്‍ വില കൂടുമെന്ന പ്രതീക്ഷയിലാണ്‌ കര്‍ഷകര്‍. വിളവെടുപ്പ്‌ തുടങ്ങിയെങ്കിലും പുതിയ മുളകിന്റെ വരവ്‌ കാര്യമായി എത്തിയട്ടില്ല. കോട്ടയം പത്തനംതിട്ട , കൊല്ലം ജില്ലകളില്‍ നിന്നാണ്‌ നാടന്‍ മുളക്‌ എത്തിയത്‌. വില കുറയാന്‍ തുടങ്ങിയതോടെ വില്‍പ്പനക്ക്‌ വരവ്‌ കൂടി.

210 ടണ്‍ കുരുമുള്ള്‌ വില്‍പ്പനക്കെത്തി. തെക്കന്‍ മേഖലയില്‍ നിന്നുള്ള മുളകിനൊപ്പം ഇറക്കുമതി മുളകായിരുന്നു കൂടുതലുമെന്ന്‌ വ്യാപാരികള്‍ കണ്ടെത്തി. മുന്‍ വാരത്തെ അപേക്ഷിച്ച്‌ 12 ടണ്‍ കൂടതലാണ്‌ വില്‍പ്പനക്കെത്തിയത്‌. ഉത്തരേന്ത്യന്‍ ഡിമാന്റ്‌ നിലവിലുള്ളത്‌ കൊണ്ട്‌ വരുംദിവസങ്ങളില്‍ വില കൂടുമെന്നാണ്‌ കയറ്റുമതിക്കാരും പറയുന്നത്‌.
ഇന്നലെ കേ ന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി വര്‍ധിപ്പിക്കുമെന്ന്‌ ഉള്‍പ്പെടുത്തിയത്‌ ഇന്ത്യാ പെപ്പര്‍ ആന്റ്‌ സ്‌പൈസസ്‌ ട്രേഡ്‌സ്‌ ഗ്രോവേഴ്‌സ്‌ പ്ലാന്റേഷ്‌ സ്‌കണ്‍ സോര്‍ഷ്യം കേരള ചാപ്‌റ്റര്‍ കണ്‍വീനര്‍ കിഷോര്‍ കുമാര്‍ ഷാംജി സ്വാഗതം ചെയ്‌തു. രൂപതകര്‍ന്നതോടെ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി നിരക്ക്‌ ഇടിഞ്ഞു.
ഒരു ടണ്‍ കയറ്റുമതി നിരക്കില്‍ അന്‍പത്‌ ഡോളറാണ്‌ ഇടിഞ്ഞത്‌. ഇന്ത്യയുടെ കയറ്റുമതി നിരക്ക്‌ ഒരു ടണ്ണിന്‌ 7,900 ഡോളര്‍, വിയറ്റ്‌നാം 6,700 ,ബ്രസീല്‍ 6,300, ശ്രീലങ്ക 7, 100, ഇന്തോനേഷ്യ 7 , 500 ഡോളര്‍ - വാരാന്ത്യ വില കൊച്ചി കുരുമുളക്‌ അണ്‍ ഗാര്‍ബിള്‍ഡ്‌ കിലോ 693 രൂപ ഗാര്‍ബിള്‍ഡ്‌ 7 13 രൂപ . പുതിയ മുളക്‌ 683 രൂപ .
റബറിന്റെ ലഭൃത കുറവ്‌ ടയര്‍ കമ്പനികള്‍ തുറന്ന്‌ പറഞ്ഞതോടെ വരും നാളുകള്‍ റബര്‍ കര്‍ഷകര്‍ക്ക്‌ നല്ല നാളുകള്‍. കഴിഞ്ഞ വാരംറബര്‍ വിറ്റ നമ്മുടെ കര്‍ഷകര്‍ക്ക്‌ കിലോ അഞ്ച്‌ രുപ കൂടുതല്‍ കിട്ടി. റബര്‍ കിലോ 200 രൂപ കടന്നതോടെയാണ്‌ റബറിന്റെ ലഭ്യത കുറവ്‌ പുറത്ത്‌ വിട്ടത്‌. ചെറുകിട കര്‍ഷകരെ സംബന്ധിച്ചിടത്തോളം അവരുടെ ഷീറ്റിന്‌ നല്ല വില കിട്ടുമെങ്കിലും ഇടനിലക്കാര്‍ ഷീറ്റുകള്‍ കൈ പിടിയിലൊതുക്കിയാല്‍ കര്‍ഷകര്‍ക്ക്‌ കാര്യമായ നേട്ടമുണ്ടാകില്ലന്നാണ്‌ വ്യാപാര വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

വന്‍കിട കര്‍ഷകരും ഇടനിലക്കാരുമെല്ലാം റബര്‍ സ്‌റ്റോക്ക്‌ ചെയ്‌തിട്ടുണ്ട്‌. വില കൂടുമ്പോള്‍ പുറത്തിറക്കാനാണ്‌ ഇവരുെടെ നീക്കം. താങ്ങുവില 200 രൂപയാണ്‌ എങ്കിലും കഴിഞ്ഞ സംസ്‌ഥാന ബജറ്റില്‍ താങ്ങുവില ഉയര്‍ത്താതിരുന്നതില്‍ റബര്‍ കര്‍ഷകര്‍ഒന്നടങ്കം നിരാശയിലാണ്‌ .
അന്താരാഷ്ര്‌ട റബര്‍ വ്യാപാരത്തില്‍ വരും മാസങ്ങളിലേക്ക്‌ ചൈന ഒരു കിലോ റബറിന്‌ 214 രൂപയാണ്‌. ടോക്കിയോ മാര്‍ക്കറ്റില്‍ ഡിമാന്റ്‌ കുറഞ്ഞതോടെ 195 രൂപയാണ്‌ അവര്‍ ആവശ്യപ്പെടുന്നത്‌. ബാങ്കോക്ക്‌ 203 രൂപ നിരക്കിലാണ്‌ അനുദിന വില്‍പ്പന. ബാങ്കോക്കില്‍ 203 രൂപ നിലവിലുള്ളപ്പോള്‍ കൊച്ചിയില്‍ 210 രൂപയെങ്കിലും കിട്ടണമായിരുന്നുവെന്ന്‌ കര്‍ഷകര്‍. വാരാന്ത്യവിലകൊച്ചി ആര്‍.എസ്സ്‌ എസ്സ്‌. നാല്‌ കിലോ 204 രൂപ. ആര്‍. എസ്സ്‌.എസ്സ്‌. അഞ്ച്‌ 201 രൂപ .
കഴിഞ്ഞ വാരം സ്വര്‍ണ വില കുതിച്ചു കയറിയെങ്കിലും വാരാവസാനത്തോടെ സ്വര്‍ണം തല കുത്തി വീണു. വില ഉയരങ്ങളുടെ പടികള്‍ കയറിയതോടെ മൂലധനം വര്‍ദ്ധിപ്പിക്കാന്‍ കരുതല്‍ ശേഖരത്തില്‍ വാങ്ങിയവര്‍ ലാഭം കിട്ടുന്നതിനായി വിറ്റ്‌ തുടങ്ങിയതോടെ ആഭ്യന്തര വില പവന്‌ 1,30,360 രൂപ വരെ ഉയര്‍ന്ന ശേഷം വാരാന്ത്യം പവന്‌ 1,17, 7 60 രൂപ യായി വില ഇടിഞ്ഞു. രാജ്യാന്തര വില സ്വര്‍ണം ഔണ്‍സിന്‌ (31,1 ഗ്രാം) 90 ഡോളറാണ്‌ വിലയിടിഞ്ഞത്‌. ആഭ്യന്തര വില കയറിയിറങ്ങിയെങ്കിലും പവന്‌ കഴിഞ്ഞവാരം 240 രൂപയുടെ വര്‍ദ്ധനവുണ്ടയി. വിനിമയ നിരക്കി രൂപ കഴിഞ്ഞ വാരം91.64 ആയി മെച്ചപ്പെട്ടു.
വെളിച്ചെണ്ണയ്‌ക്ക്‌ ഡിമാന്റ്‌ കുറത്തിരിക്കെ കൊച്ചിയിലും തൃശൂരിലും വെളിച്ചെണ്ണ കൊപ്ര വില മാറ്റമില്ലാതെ തുടര്‍ന്നപ്പോള്‍ കോഴിക്കോട്‌ വെളിച്ചെണ്ണയ്‌ക്ക്‌ രണ്ട്‌ രൂപയും കൊ പ്രയ്‌ക്‌ ഒരു രൂപയുമാണ്‌ വിലയിടിഞ്ഞത്‌. കൊച്ചി വെളിച്ചെണ്ണ മില്ലിംഗ്‌ ലിറ്ററിന്‌ 307 രൂപ തയ്യാര്‍ 302 രൂപ കൊപ്ര തെളിവ്‌ കിലോ 185 രൂപ. ഓടെ 183 രൂപ . തൃശൂര്‍ വെളിച്ചെണ്ണ 307 കൊപ്ര189 രൂപ. കോഴിക്കോട്‌ വെളിച്ചെണ്ണ 324, കൊപ്ര 194 രൂപ. തമിഴ്‌നാട്ടിലെ കാങ്കയം മാര്‍ക്കറ്റില്‍ കൊപ്ര കിലോ ആറ്‌ രൂപയും വെളിച്ചെണ്ണയ്‌ക്ക്‌ മൂന്ന്‌ രൂപയും വില കൂടി .കൊച്ചിയില്‍ കഴിഞ്ഞ വാരം 28,000 ലിറ്റര്‍ വെളിച്ചെണ്ണ വില്‍പ്പനക്കെത്തി.
തേയിലക്ക്‌ ഡിമാന്റ്‌ ഉണ്ടെങ്കിലും വില ഉയര്‍ത്തി വാങ്ങാന്‍ ആളില്ലാതെ വന്നപ്പോള്‍ കയറ്റുമതി ഇനത്തില്‍പ്പെട്ട സി.ടി.സി. ഇലത്തേയില കിലോ 3 രൂപ വില കുറച്ചാണ്‌ കയറ്റുമതിക്കാര്‍ വാങ്ങിയത്‌. ഇലത്തേയില 2,52,800 കിലോയും പൊടി തേയില 6, 70,000 കിലോയും ലേലത്തില്‍ വില്‍പ്പനക്കെത്തി.

Ads by Google
Monday 02 Feb 2026 01.03 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW