Friday, March 13, 2026 Last Updated 7 Min 21 Sec ago English Edition
Todays E paper
Ads by Google
Monday 02 Feb 2026 01.03 AM

കരുത്തു പകരുന്ന മികച്ച ബജറ്റ്‌ : ഡോ. വിജയകുമാര്‍

കൊച്ചി: ഓഹരി വിപണിയുടെ കാഴ്‌ചപ്പാടില്‍ ബജറ്റ്‌ അല്‍പ്പം നിരാശാജനകമാണെങ്കിലും സമ്പദ്‌വ്യവസ്‌ഥയുടെ വളര്‍ച്ചയ്‌ക്ക്‌ കരുത്തു പകരുന്ന മികച്ച ബജറ്റാണിതെന്ന്‌ ജിയോജിത്‌ ചീഫ്‌ ഇന്‍വെസ്‌റ്റ്‌മെന്റ്‌ സ്‌ട്രാറ്റജിസ്‌റ്റ്‌ ഡോ. വി.കെ. വിജയകുമാര്‍.
മൂലധന നേട്ട നികുതിയില്‍ ചില ഇളവുകള്‍ ഓഹരി വിപണി പ്രതീക്ഷിച്ചിരുന്നു. അത്‌ ഉണ്ടാകാതിരുന്നത്‌ നിരാശ സൃഷ്‌ടിച്ചു. എന്നാല്‍, ദീര്‍ഘകാലാടിസ്‌ഥാനത്തില്‍ നോക്കുമ്പോള്‍ സാമ്പത്തിക വിവേകത്തോടെയുള്ള വളര്‍ച്ചയ്‌ക്ക്‌ വ്യക്‌തമായ ഒരു തന്ത്രം ആവിഷ്‌കരിക്കുന്ന നല്ല ബജറ്റാണിത്‌.
2027 സാമ്പത്തിക വര്‍ഷത്തില്‍ നോമിനല്‍ ജി.ഡി.പി, അതായത്‌ പണപ്പെരുപ്പം ഉള്‍പ്പെടുന്ന മൊത്തം ജി.ഡി.പി 10 ശതമാനം വര്‍ധിക്കാന്‍ സാധ്യതയുണ്ട്‌. ഇത്‌ കോര്‍പ്പറേറ്റ്‌ വരുമാനം ഏകദേശം 15ത ശതമാനം വര്‍ധിക്കാന്‍ സഹായിക്കും. ഇത്‌ വിപണിക്ക്‌ ഗുണകരമാകും.

Ads by Google
Monday 02 Feb 2026 01.03 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW