Wednesday, March 11, 2026 Last Updated 51 Min 38 Sec ago English Edition
Todays E paper
Ads by Google
Sunday 01 Feb 2026 05.50 PM

ഇന്ത്യന്‍ കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ വാര്‍ഷിക പൊതുയോഗം ഇന്ന്

ബംഗളുരു: സഹകരണ മേഖലയിലെ വിപ്ലവകരമായ മാറ്റങ്ങള്‍ക്കും സുതാര്യതയ്ക്കും അടിവരയിട്ട് ഇന്ത്യന്‍ കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ വാര്‍ഷിക പൊതുയോഗം ഫെബ്രുവരി ഒന്നിന് ബംഗളുരു സൗത്ത് അവന്യൂവില്‍ നടക്കും. മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ടിലെ പുതുക്കിയ ഭേദഗതികള്‍ പൂര്‍ണ്ണമായും പാലിച്ചുകൊണ്ട് നടക്കുന്ന രാജ്യത്തെ ആദ്യത്തെ വാര്‍ഷിക പൊതുയോഗമെന്ന സവിശേഷതയും ഇതിനുണ്ട്. കഴിഞ്ഞ 27 വര്‍ഷമായി സഹകരണ രംഗത്ത് വിശ്വസനീയമായ ചുവടുവെപ്പുകള്‍ നടത്തുന്ന സൊസൈറ്റി, കേന്ദ്ര രജിസ്ട്രാര്‍ നിയമിച്ച ഉദ്യോഗസ്ഥരുടെ കര്‍ശന മേല്‍നോട്ടത്തിലാണ് പൊതുയോഗം സംഘടിപ്പിക്കുന്നത്.

മറ്റ് പല മള്‍ട്ടി സ്റ്റേറ്റ് സൊസൈറ്റികളും നിയമപരമായ നൂലാമാലകള്‍ മറികടക്കാന്‍ 'തട്ടിക്കൂട്ട്' സമ്മേളനങ്ങള്‍ നടത്തുന്നതായുള്ള ആരോപണങ്ങള്‍ക്കിടയിലാണ് ഇന്ത്യന്‍ കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ ഈ മാതൃകാപരമായ നീക്കം. തികച്ചും സുതാര്യവും വിശ്വാസയോഗ്യവുമായ രീതിയില്‍ നടക്കുന്ന ഈ യോഗത്തെക്കുറിച്ച് അംഗങ്ങള്‍ക്ക് ഇമെയില്‍, വാട്സ്ആപ്പ്, എസ്.എം.എസ് വഴിയും മുഖ്യധാരാ മാധ്യമങ്ങള്‍ വഴിയും കൃത്യമായ അറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. പത്ത് ലക്ഷത്തോളം അംഗങ്ങളുള്ള ഈ ബൃഹത്തായ പ്രസ്ഥാനം വിവിധ സംസ്ഥാനങ്ങളിലായി വ്യത്യസ്ത ഭാഷകളും മതവിശ്വാസങ്ങളുമുള്ള ജനങ്ങളെ ഒരു കുടക്കീഴില്‍ അണിനിരത്തി പരാതികളില്ലാതെ മുന്നോട്ട് നയിക്കുന്നത് സ്ഥാപനത്തിന്റെ കെട്ടുറപ്പുള്ള ടീം വര്‍ക്കിന്റെ വിജയമായാണ് വിലയിരുത്തപ്പെടുന്നത്.

സൊസൈറ്റിയുടെ സാരഥി സോജന്‍ വി. അവിറാച്ചന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള നേതൃത്വമാണ് വെല്ലുവിളികളെ അതിജീവിച്ച് ഈ നേട്ടം കൈവരിക്കാന്‍ സഹായിച്ചതെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി. സഹകരണ മേഖലയ്ക്ക് തന്നെ പുതിയ ഊര്‍ജ്ജം പകരുന്ന ഈ പൊതുയോഗം ഇന്ത്യയുടെ സഹകരണ ചരിത്രത്തില്‍ നിര്‍ണ്ണായകമായ സ്ഥാനമായിരിക്കും അടയാളപ്പെടുത്തുക.

Ads by Google
Sunday 01 Feb 2026 05.50 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW