Thursday, March 12, 2026 Last Updated 50 Min 36 Sec ago English Edition
Todays E paper
Ads by Google
Sunday 01 Feb 2026 11.11 AM

സ്വര്‍ണവില താഴേക്ക്‌: പവന്‌ 6,320 രൂപ കുറഞ്ഞു

uploads/news/2026/02/823391/1.jpg

മട്ടാഞ്ചേരി: ആഗോളതലത്തില്‍ സ്വര്‍ണവിലയില്‍ ഇടിവ്‌ തുടരുന്നു. ഇന്നലെ ഒറ്റയടിക്ക്‌ 790 രൂപ കുറഞ്ഞ്‌ ഗ്രാമിനു വില 14,720 രൂപയായി. പവന്‌ 6,320 രൂപ കുറഞ്ഞു. 1,17.760 രൂപയാണു പവനു വില. രണ്ടു ദിവസത്തിനിടെ പവന്‌ 13,400 രൂപയാണ്‌ കുറഞ്ഞത്‌.
നിക്ഷേപകരില്‍നിന്നുള്ള വില്‍പ്പന സമ്മര്‍ദ്ദം കൂടിയതോടെ രാജ്യാന്തര തലത്തില്‍ സ്വര്‍ണവില ഔണ്‍സിന്‌ (31.1 ഗ്രാം) 155 ഡോളറാണ്‌ ഇടിഞ്ഞത്‌. 24 കാരറ്റ്‌ സ്വര്‍ണത്തിന്റെ വില പവന്‌ 6,900 രൂപ കുറഞ്ഞ്‌ 1,28.470 രൂപയും 18 കാരറ്റ്‌ സ്വര്‍ണത്തിന്റെ വില പവന്‌ 5,170 രൂപ കുറഞ്ഞ്‌ ഒരു ലക്ഷം രൂപയില്‍ താഴെയുമായി. പവന്‌ 96.360 രൂപ.
സ്വര്‍ണവില കുത്തനെ കുറഞ്ഞുതുടങ്ങിയതോടെ വെള്ളി വിലയും ഇടിഞ്ഞു. ഗ്രാമിന്‌ 85 രൂപയാണ്‌ ഒറ്റയടിക്ക്‌ ഇടിഞ്ഞത്‌. വെള്ളി ഗ്രാമിന്‌ 320 രൂപ. വിനിമയനിരക്കില്‍ രൂപയുടെ മൂല്യം 91.68 ആയി മെച്ചപ്പെട്ടു.

Ads by Google
Sunday 01 Feb 2026 11.11 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW