Thursday, March 12, 2026 Last Updated 55 Min 24 Sec ago English Edition
Todays E paper
Ads by Google
Saturday 31 Jan 2026 05.08 PM

27-ാം വിവാഹവാര്‍ഷികം ആഘോഷിച്ച് സുധിയും മിനിയും; ഉസ്താദ് ക​ഫേയില്‍ ഇവര്‍ക്കുള്ള കേക്ക് തയ്യാറാക്കി ദുല്‍ഖര്‍ സല്‍മാന്‍; സുധിയെയും മിനിയെയും വീണ്ടും കണ്ട സന്തോഷത്തില്‍ ആരാധകര്‍

uploads/news/2026/01/823350/Untitled-2.jpg
Aniyathipravu after 27 years AI Video (Image Source: Instagram)

ചുവന്ന ബൈക്കോടിച്ച് മലയാളികളുടെ മനസ്സിലേക്ക് സുധിയും ഒരു രാജമല്ലി വിടരുന്നതു പോലെ അനിയത്തിപ്രാവായി മിനിയും എത്തിയിട്ട് രണ്ടു പതിറ്റാണ്ടിലധികമായി. ഫാസിലിന്റെ സംവിധത്തിൽ പിറന്ന അനിയത്തിപ്രാവ് മലയാളത്തിലെ എക്കാലത്തെയും മികച്ച റൊമാന്റിക് സിനിമകളിൽ ഒന്നാണ്. 1997-ൽ റിലീസ് ചെയ്ത ചിത്രത്തിലൂടെയാണ് ചോക്ലേറ്റ് ഹീറോ പരിവേഷത്തോടെ സുധിയായി കുഞ്ചാക്കോ ബോബനും, നിഷ്കളങ്കമായ ചിരിയോടെ മിനിയായി ശാലിനിയും പ്രേക്ഷകഹൃദയങ്ങളിലേക്ക് ചേക്കേറിയത്.
ബാലതാരമായി പ്രേക്ഷകമനസ്സ് കീഴടക്കിയിരുന്ന ബേബി ശാലിനിയില്‍ നിന്ന് നായികപരിവേഷത്തിലേക്ക് ശാലിനി മാറിയതും, അരങ്ങേറ്റ ചിത്രത്തിലൂടെ ഒരുപാട് പേരുടെ ക്രഷായി കുഞ്ചാക്കോ ബോബന്‍ മാറിയതും ഈ ചിത്രത്തിലൂടെയാണ്. ​‍നിഷ്കളങ്കമായ പ്രണയവും, ഇത്തിരി നൊമ്പരവും ആരും ആഗ്രഹിച്ച ക്ലൈമാക്സുമൊക്കെയായിരുന്നു അനിയത്തിപ്രാവിനെ പ്രേക്ഷകര്‍ ഹൃദയത്തോട് ചേര്‍ക്കാനുള്ള കാരണം. സിനിമയിലെ ഗാനങ്ങളും സംഭാഷണങ്ങളുമൊക്കെ ഇന്നും ട്രെന്‍ഡിംഗായി സോഷ്യല്‍ മീഡിയ കീഴടക്കുന്നുണ്ട്.
ഇ​പ്പോഴിതാ ഒരുമിച്ചുള്ള ജീവിതത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷിച്ചു കഴിഞ്ഞ സുധിയുടെയും മിനിയുടെയും എഐ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറുന്നത്. സിനിമ അവസാനിച്ചിടത്ത് നിന്ന് സുധിയുടെയും മിനിയുടെയും ജീവിതം മുന്നോട്ട് പോയിരുന്നെങ്കിൽ എങ്ങനെയിരിക്കുമെന്നത് ആരാധകര്‍ ഒരുപാട് ആഗ്രഹിച്ചതാണ്. ആ ആഗ്രഹത്തിന്റെ വീഡിയോയാണ് എഐയുടെ സഹായത്തോടെ ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നത്.
27 വർഷങ്ങൾക്കിപ്പുറം, സുധിയും മിനിയും തങ്ങളുടെ വിവാഹ വാർഷികം ആഘോഷിക്കുന്നതാണ് എഐയിലുള്ളത്. കേക്ക് മുറിച്ച് തങ്ങളുടെ സന്തോഷം ആഘോഷമാക്കുന്ന സുധിയെയും മിനിയെയും ഒപ്പം ഇരുവർക്കും ആശംസകളുമായി ഉറ്റ സുഹൃത്തുക്കളായെത്തിയ ഹരിശ്രീ അശോകന്റെയും സുധീഷിന്റെയും കഥാപാത്രങ്ങളെയും ദൃശ്യങ്ങളിൽ കാണാം. ശ്രീവിദ്യയുടെയും തിലകന്റെയും ചിത്രങ്ങള്‍ ഫ്രെയിം ചെയ്തു വച്ചിരിക്കുന്നതും വീഡിയോയിലുണ്ട്. ഇവര്‍ക്കുള്ള കേക്ക് ഉസ്താദ് കഫേയില്‍ തയ്യാറാക്കുന്നത് ദുൽഖർ സൽമാൻ ആണെന്നുള്ളതും വീഡിയോയിലെ കൗതുകമാണ്. ‘‘27 വർഷങ്ങൾക്ക് ഇപ്പുറം സുധിയും, മിനിയും ഒരുമിച്ചു ഒരു വിവാഹ വാർഷികം കൂടെ ആഘോഷിക്കുന്നു ...ഏറെ ഇണക്കവും പിണക്കവും നിറഞ്ഞ ഒരു ജീവിതം അവർ ജീവിച്ചുകൊണ്ട് ഇരിക്കുന്നു ... ‘അനിയത്തിപ്രാവി’ന്റെ 27 വര്‍ഷങ്ങള്‍...അന്ന് സുധി ബൈക്ക് ഓടിക്കുന്ന കണ്ട് ഒരുപാട് പേര് ക്രഷ് അടിച്ചിട്ടുണ്ട്...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് സിഗ്നേച്ചര്‍ ബൈ ആനന്ദ് എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെ വീഡിയോ പങ്കിട്ടിരിക്കുന്നത്.
പ്രേക്ഷകർ നെഞ്ചിലേറ്റിയ പ്രിയപ്പെട്ട കഥാപാത്രങ്ങളെ വർഷങ്ങൾക്ക് ശേഷവും സന്തോഷത്തോടെ വീണ്ടും കാണാനായതിന്റെ കൗതുകം കമന്റ് ബോക്സില്‍ നിറയുന്നുണ്ട്.

Ads by Google
Saturday 31 Jan 2026 05.08 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW