Saturday, March 14, 2026 Last Updated 44 Min 24 Sec ago English Edition
Todays E paper
Ads by Google
Saturday 31 Jan 2026 10.11 AM

കുഞ്ഞിക്കൃഷ്‌ണന്റെ പുസ്‌തകപ്രകാശനത്തിന്‌ സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്‌

uploads/news/2026/01/823313/4.jpg

കൊച്ചി: കണ്ണൂരില്‍ രക്‌തസാക്ഷി ഫണ്ട്‌ മുക്കിയെന്ന ആരോപണം ഉന്നയിച്ചതിനേത്തുടര്‍ന്ന്‌ സി.പി.എം. പുറത്താക്കിയ വി. കുഞ്ഞിക്കൃഷ്‌ണന്റെ പുസ്‌തകപ്രകാശനച്ചടങ്ങിനു പോലീസ്‌ സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്‌. ഫെബ്രുവരി നാലിന്‌ പയ്യന്നൂര്‍ ഗാന്ധി പാര്‍ക്കിലാണ്‌ 'നേതൃത്വത്തെ അണികള്‍ തിരുത്തണം' എന്ന പുസ്‌തകത്തിന്റെ പ്രകാശനം.
ചടങ്ങിനു സംരക്ഷണമാവശ്യപ്പെട്ട്‌ കുഞ്ഞിക്കൃഷ്‌ണന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തനിക്കും കുടുംബത്തിനും ജീവന്‌ ഭീഷണിയുണ്ടെന്നു ഹര്‍ജിയില്‍ പറയുന്നു. കേസില്‍ കക്ഷിചേര്‍ത്ത സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്‌, പയ്യന്നൂര്‍ എരിയാ സെക്രട്ടറി പി. സന്തോഷ്‌, ടി.ഐ. മധുസൂദനന്‍ എം.എല്‍.എ. എന്നിവര്‍ക്കു നോട്ടീസ്‌ അയയ്‌ക്കാനും കോടതി ഉത്തരവിട്ടു.
കഴിഞ്ഞ 26-ന്‌ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയതിനു പിന്നാലെ തന്റെ വീടിനു മുന്നില്‍ സി.പി.എം. പ്രവര്‍ത്തകര്‍ ഭീഷണി മുദ്രാവാക്യങ്ങളുമായി പ്രകടനം നടത്തിയെന്നും പടക്കമെറിഞ്ഞെന്നും സുഹൃത്ത്‌ പ്രസന്നന്റെ ബൈക്ക്‌ കത്തിച്ചെന്നും കുഞ്ഞിക്കൃഷ്‌ണന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ധനരാജ്‌ രക്‌തസാക്ഷി ഫണ്ടില്‍ ഉള്‍പ്പെടെ ധനാപഹരണം നടന്നെന്നായിരുന്നു സി.പി.എം. ജില്ലാ കമ്മിറ്റിയംഗമായിരുന്ന കുഞ്ഞിക്കൃഷ്‌ണന്റെ വെളിപ്പെടുത്തല്‍.

Ads by Google
Saturday 31 Jan 2026 10.11 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW