-->
തിരുവനന്തപുരം: മഹാത്മാഗാന്ധി രക്‌തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി കെ.പി.സി.സി. ആസ്‌ഥാനത്ത് ഗാന്ധിചിത്രത്തില്‍ പുഷ്‌പാര്‍ച്ചനയും പ്രാര്‍ഥനയും നടന്നു. മുന്‍ മുഖ്യമന്ത്രി എ.കെ. ആന്റണി, എ.ഐ.സി.സി. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളായ രമേശ് ചെന്നിത്തല, ശശി തരൂര്‍, മുന്‍ കെ.പി.സി.സി. പ്രസിഡന്റ് എം.എം. ഹസന്‍, യു.ഡി.എഫ്. കണ്‍വീനര്‍ അടൂര്‍ പ്രകാശ്, കെ.പി.സി.സി. വര്‍ക്കിങ് പ്രസിഡന്റ് പി.സി. വിഷ്‌ണുനാഥ്, കെ.പി.സി.സി. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി നെയ്യാറ്റിന്‍കര സനല്‍, ഭാരവാഹികളായ വി.എസ്. ശിവകുമാര്‍, പന്തളം സുധാകരന്‍, എം.എ. വാഹിദ്, എം. ലിജു, പാലോട് രവി, ശരത്‌ചന്ദ്ര പ്രസാദ്, എം. വിന്‍സന്റ്, മണക്കാട് സുരേഷ്, എം.എം. നസീര്‍, പഴകുളം മധു, ദീപ്‌തി മേരി വര്‍ഗീസ്, ആര്‍. ലക്ഷ്‌മി, മരിയാപുരം ശ്രീകുമാര്‍, വര്‍ക്കല കഹാര്‍, കെ.പി. നൗഷാദ് അലി, ഇബ്രാഹിംകുട്ടി കല്ലാര്‍, ഡി.സി.സി. പ്രസിഡന്റ് എന്‍. ശക്‌തന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. രാഷ്‌ട്രപിതാവിന്റെ രക്‌തസാക്ഷിത്വ ദിനാചരണം കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സംസ്‌ഥാന വ്യാപകമായി വിപുലമായി ആചരിച്ചു. പഞ്ചായത്തുതലങ്ങളില്‍ തൊഴിലുറപ്പ് തൊഴിലാളികളെ സംഘടിപ്പിച്ചു മഹാത്മാഗാന്ധി തൊഴിലുറപ്പു സംരക്ഷണ സംഗമവും നടന്നു.