Saturday, March 14, 2026 Last Updated 44 Min 26 Sec ago English Edition
Todays E paper
Ads by Google
Saturday 31 Jan 2026 10.11 AM

ബാറുടമയുടെ മദ്യസല്‍ക്കാരം: എക്‌സൈസ്‌ ഉദ്യോഗസ്‌ഥര്‍ക്ക്‌ സസ്‌പെന്‍ഷന്‍

തൃശൂര്‍: ബാറുടമയുടെ മദ്യസല്‍ക്കാരത്തില്‍ പങ്കെടുത്ത വാടാനപ്പള്ളി എക്‌സൈസ്‌ റേഞ്ച്‌ ഇന്‍സ്‌പെക്‌ടര്‍ വിജി സുനില്‍കുമാര്‍, തിരുവനന്തപുരം ഡിവിഷനിലെ രണ്ട്‌ വനിതാ എക്‌സൈസ്‌ ഓഫീസര്‍മാര്‍ എന്നിവരെ സര്‍വീസില്‍നിന്ന്‌ സസ്‌പെന്‍ഡ്‌ ചെയ്‌തു.
കോവളം വാഴമുട്ടത്തെ ബാര്‍ ഹോട്ടലില്‍ യൂണിഫോമിലെത്തി ഇവര്‍ സല്‍ക്കാരത്തില്‍ പങ്കെടുത്തതായി കണ്ടെത്തിയിരുന്നു.എക്‌സൈസ്‌ വിജിലന്‍സ്‌ ഓഫീസര്‍ നടത്തിയ അന്വേഷണത്തില്‍ ഉദ്യോഗസ്‌ഥരുടെ ഭാഗത്തുനിന്ന്‌ ഗുരുതരമായ ചട്ടലംഘനവും വീഴ്‌ചയും സംഭവിച്ചതായി ബോധ്യപ്പെട്ടതിനെത്തുടര്‍ന്നാണ്‌ നടപടി.
2022-ല്‍ മൂവരും തിരുവനന്തപുരം റേഞ്ചില്‍ ജോലി ചെയ്യുമ്പോഴാണ്‌ പരാതിക്ക്‌ ആസ്‌പദമായ സംഭവം നടന്നത്‌. ബാറില്‍ പരിശോധനയ്‌ക്കായി എത്തിയ സംഘം പരിശോധനയ്‌ക്കു ശേഷം ബാറുടമയുടെ മദ്യസല്‍ക്കാരത്തില്‍ പങ്കെടുക്കുകയായിരുന്നു. സ്വന്തം അധികാരപരിധിയിലുള്ള മദ്യശാലകളില്‍ ഇത്തരം ചടങ്ങുകളില്‍ പങ്കെടുക്കുന്നത്‌ എക്‌സൈസ്‌ വകുപ്പുതല ചട്ടങ്ങള്‍ക്ക്‌ വിരുദ്ധമാണ്‌. ഉദ്യോഗസ്‌ഥര്‍ യൂണിഫോമിലിരുന്ന്‌ സല്‍ക്കാരത്തില്‍ പങ്കെടുക്കുന്ന ചിത്രങ്ങള്‍ സഹിതം എക്‌സൈസ്‌ കമ്മിഷണര്‍ക്ക്‌ പരാതി ലഭിച്ചിരുന്നു. ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്‌ഥര്‍ക്ക്‌ ഇങ്ങനെയൊരു ആനുകൂല്യംനല്‍കിയതിന്‌ ബാറുടമയ്‌ക്കെതിരെയും കര്‍ശന നടപടിയുണ്ടാകുമെന്ന്‌ അധികൃതര്‍ അറിയിച്ചു.

Ads by Google
Saturday 31 Jan 2026 10.11 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW