-->
മാവേലിക്കര: കൊച്ചാലുംമൂട് ഇന്‍ഡസ്‌ട്രിയല്‍ എസ്‌റ്റേറ്റില്‍ തീപിടിത്തം. ജനത പോളിമര്‍ എന്ന സ്‌ഥാപനത്തിലെ റബര്‍ മാറ്റ് നിര്‍മിക്കുന്ന യൂണിറ്റിലാണ് തീപിടിച്ചത്. ഇന്നലെ ഉച്ചയ്‌ക്ക് 12.45 ന് ആണ് സംഭവം. വിറക് അടുപ്പില്‍ പ്രവര്‍ത്തിക്കുന്ന ബോയിലറിന്റെ ഭാഗത്താണ് ആദ്യം തീപിടിത്തമുണ്ടായത്. ഉടന്‍തന്നെ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചതിനെ തുടര്‍ന്ന് മാവേലിക്കരയിലെ രണ്ട് യൂണിറ്റുകള്‍ എത്തി തീ അണയ്‌ക്കുകയായിരുന്നു.
ബോയിലറിന്റെ കൂളിങ് സിസ്‌റ്റത്തിന് ഉണ്ടായ തകരാറാണ് തീപിടിത്തത്തിന് കാരണമെന്നാണ് നിഗമനം. ഹരിപ്പാട് സ്വദേശി ചെല്ലപ്പന്റെ ഉടമസ്‌ഥതയിലുള്ള സ്‌ഥാപനത്തിനാണ് തീ പിടിച്ചത്. തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും നഷ്‌ടങ്ങളുടെ കണക്കുകള്‍ തിട്ടപ്പെടുത്തിയിട്ടില്ല. ഇവിടെ ഇതിനു മുമ്പും തീപിടിത്തം ഉണ്ടായിട്ടുണ്ട്. അഗ്നിരക്ഷാസേന ഓഫീസര്‍ സി.പി.ജോസ്, അസി.സ്‌റ്റേഷന്‍ ഓഫീസര്‍ എന്‍. പ്രതീപ്, ആര്‍.ടി. സനില്‍ കുമാര്‍, സുധീഷ്, ലൈജു വി.എല്‍, കിരണ്‍ , രതീഷ്, ഷൈന്‍ ബോസ്, ശരത്, അബ്ബാസ്, സുധീഷ് കുമാര്‍, ജ്യോതിഷ്, പ്രമോദ്, രാധാകൃഷ്‌ണന്‍ എന്നിവരടങ്ങുന്ന സംഘമാണു രക്ഷാപ്രവര്‍ത്തനം നടത്തിയത്.