-->
കൊച്ചി: ശബരിമല സ്വര്‍ണക്കേസുമായി നേരിട്ടു ബന്ധമില്ലാത്ത എല്ലാവര്‍ക്കും ജാമ്യം അനുവദിക്കണമെന്നും കേസ് സമഗ്രമായി ഹൈക്കോടതി റിവ്യൂ ചെയ്യണമെന്നും രാഹുല്‍ ഈശ്വര്‍ ആവശ്യപ്പെട്ടു. വി.എസ്.എസ്.സി. പരിശോധന ഫലം വരാനുണ്ട്. പഴയ സ്വര്‍ണം പതിച്ച ചെമ്പുപാളികള്‍ മാറ്റിയിട്ടില്ലെന്നു തെളിഞ്ഞാല്‍ കേസ്‌തന്നെ നിലനില്‍ക്കില്ല. അത്തരം സാഹചര്യത്തില്‍ മാസങ്ങളായി ആളുകള്‍ ജയിലില്‍ കഴിയുന്നത് എന്തിനുവേണ്ടിയാണെന്നും രാഹുല്‍ ചോദിച്ചു.