Saturday, March 14, 2026 Last Updated 42 Min 16 Sec ago English Edition
Todays E paper
Ads by Google
Saturday 31 Jan 2026 10.11 AM

ഹോട്ടല്‍മുറിയില്‍ കമിതാക്കള്‍ തൂങ്ങിമരിച്ച നിലയില്‍

കോട്ടയം: നഗരത്തിലെ ഹോട്ടലില്‍ കമിതാക്കളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ശാസ്‌ത്രി റോഡിലെ നിഷാ കോണ്ടിനന്റല്‍ ഹോട്ടലിലെ മുറിയിലാണു യുവതിയെയും യുവാവിനെയും മരിച്ച നിലയില്‍ കണ്ടെത്തിയത്‌. കുടയംപടി മര്യാത്തുരുത്ത്‌ കൈതാരം വീട്ടില്‍ ആസിയ തസ്‌മി (19), പുതുപ്പള്ളി പനന്താനത്ത്‌ നന്ദകുമാര്‍ (23) എന്നിവരാണു മരിച്ചത്‌. ഫാനില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു.
29 നു വൈകിട്ടോടെയാണ്‌ ഇരുവരും ഹോട്ടലില്‍ എത്തി മുറിയെടുത്തത്‌. ഇന്നലെ വൈകിട്ടായിട്ടും ഇരുവരെയും മുറിയില്‍ നിന്നും പുറത്തു കാണാതെ വന്നതോടെ ഹോട്ടല്‍ ജീവനക്കാര്‍ വിവരം കോട്ടയം വെസ്‌റ്റ്‌ പോലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്നു കോട്ടയം വെസ്‌റ്റ്‌ സ്‌റ്റേഷന്‍ ഹൗസ്‌ ഓഫിസര്‍ ഇന്‍സ്‌പെക്‌ടര്‍ എം.ജെ. അരുണിന്റെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം സ്‌ഥലത്ത്‌ എത്തി മുറി തുറന്നു പരിശോധിച്ചപ്പോഴാണ്‌ ഇരുവരെയും മരിച്ചനിലയില്‍ കണ്ടത്‌.
ആസിയയെ കാണാനില്ലെന്നു കാട്ടി വീട്ടുകാര്‍ ഗാന്ധിനഗര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇരുവരും പ്രണയത്തിലായിരുന്നതായും ബന്ധുക്കള്‍ വിവാഹത്തിന്‌ സമ്മതിക്കാത്തതിനെത്തുടര്‍ന്നാണ്‌ ജീവനൊടുക്കിയതെന്നും പോലീസ്‌ പറയുന്നു. മുറിയില്‍ നിന്നും ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്‌. മൃതദേഹങ്ങള്‍ നാളെ രാവിലെ ഇന്‍ക്വസ്‌റ്റ്‌ നടത്തിയ ശേഷം മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്കു മാറ്റും.

Ads by Google
Saturday 31 Jan 2026 10.11 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW