-->
തൃശ്ശൂര്‍: മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ വീണ്ടും കോണ്‍ഗ്രസ്-ബി.ജെ.പി. സഖ്യം. പഞ്ചായത്ത് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. അംഗങ്ങള്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്‌തു. കോണ്‍ഗ്രസ് അംഗം മിനിമോള്‍ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
എല്‍.ഡി.എഫ്-10, യു.ഡി.എഫ്-8, എന്‍.ഡി.എ-4, വിമതര്‍-2 എന്നിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷി നില. രണ്ടു കോണ്‍ഗ്രസ് അംഗങ്ങള്‍ തെരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനിന്നു. ഒരു വിമതന്‍ എല്‍.ഡി.എഫിനെ പിന്തുണച്ചു. ബി.ജെ.പിയും മിനിമോളെ പിന്തുണച്ചതോടെ എല്‍.ഡി.എഫിനും കോണ്‍ഗ്രസിനും വോട്ട് നില 11-11 എന്ന നിലയിലായി. തുടര്‍ന്ന് നറുക്കെടുപ്പിലാണ് വൈസ് പ്രസിഡന്റിനെ തെരഞ്ഞെടുത്തത്.
നേരത്തേ മറ്റത്തൂരില്‍ പഞ്ചായത്തില്‍ ബി.ജെ.പിയുടെ വോട്ട് നേടി ജയിച്ച പഞ്ചായത്ത് വൈസ് പ്രസിഡന്റ് നൂര്‍ജഹാന്‍ നവാസ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് സ്‌ഥാനം രാജിവച്ചിരുന്നു. ബി.ജെ.പി. പിന്തുണയോടെ കോണ്‍ഗ്രസ് അംഗത്തിന്റെ വിജയം വലിയ രാഷ്‌ട്രീയ വിവാദമായിരുന്നു. 24 അംഗങ്ങളുള്ള മറ്റത്തൂരില്‍ ഏറ്റവും വലിയ ഒറ്റകക്ഷി എല്‍.ഡി.എഫാണ്, 11 സീറ്റ്. പത്ത് സീറ്റാണ് എല്‍.ഡി.എഫിനുണ്ടായിരുന്നത്. കോണ്‍ഗ്രസിന് എട്ട് അംഗങ്ങളും ബി.ജെ.പിക്ക് നാല് അംഗങ്ങളുമാണുള്ളത്. വിജയിച്ച രണ്ടു സ്വതന്ത്രന്‍മാരും കോണ്‍ഗ്രസ്