-->
കൊച്ചി : കേരള നിയമസഭയില്‍ വീണ്ടും അക്കൗണ്ട് തുറക്കാന്‍ തന്ത്രങ്ങളൊരുക്കുന്ന ബി.ജെ.പിയുടെ ശ്രമങ്ങളെ തെരഞ്ഞെടുപ്പില്‍ കരുതലോടെയും രാഷ്‌ട്രീയ ജാഗ്രതയോടെയും കൈകാര്യം ചെയ്യുമെന്ന് പി.ഡി.പി. സംസ്‌ഥാന നേതൃയോഗം.
നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച് പാര്‍ട്ടി ജില്ലാ ഘടകങ്ങളുടെ അഭിപ്രായം സംസ്‌ഥാന സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി തീരുമാനത്തിനായി പാര്‍ട്ടി ചെയര്‍മാന് സമര്‍പ്പിച്ചു.
എസ്.ഐ.ആര്‍. ഉള്‍പ്പെടെ രാജ്യത്ത് നടപ്പാക്കുന്ന വിവേചനങ്ങള്‍ക്കെതിരേ ഫെബ്രുവരി ഒന്നു മുതല്‍ മാര്‍ച്ച് 31 വരെ സംസ്‌ഥാന വ്യാപകമായി പ്രചാരണം സംഘടിപ്പിക്കും. മാര്‍ച്ച് 31 ന് കോഴിക്കോട് റാലിയും സമ്മേളനവും നടത്തും.
എറണാകുളത്ത് ചേര്‍ന്ന പി.ഡി.പി. സംസ്‌ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ വൈസ് ചെയര്‍മാന്‍ മുട്ടം നാസര്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജ് ഉദ്‌ഘാടനം നിര്‍വഹിച്ചു. വൈസ് ചെയര്‍മാന്‍മാരായ മാഹിന്‍ ബാദുഷ മൗലവി, സിയാവുദ്ദീന്‍ പാലക്കാട്, ട്രഷറര്‍ ഇബ്രാഹീം തിരൂരങ്ങാടി, സംസ്‌ഥാന ജനറല്‍ സെക്രട്ടറിമാരായ വി.എം. അലിയാര്‍, മുഹമ്മദ് റജീബ്, മൈലക്കാട് ഷാ, മജീദ് ചേര്‍പ്പ്, കേന്ദ്രകമ്മിറ്റി അംഗങ്ങളായ ടി.എ.മുജീബ് റഹ്‌മാന്‍,സക്കീര്‍ പരപ്പനങ്ങാടി , ഹുസൈന്‍ കാടാമ്പുഴ, ഹബീബ് റഹ്‌മാന്‍ പന്തളം, അഷറഫ് വാഴക്കാല, സെക്രട്ടേറിയറ്റ് അംഗങ്ങളായ സലാഹുദ്ദീന്‍ അയ്യൂബി, ശശികുമാരി വര്‍ക്കല , ഷംസുദ്ദീന്‍ പൂക്കുട്ടി, ടി.എം.രാജ, സിദ്ധീഖ് പുതുപ്പാടി, സുബൈര്‍ വെട്ടിയാനിക്കല്‍, ജമാല്‍ കുഞ്ഞുണ്ണിക്കര തുടങ്ങിയവര്‍ പങ്കെടുത്തു.