Saturday, March 14, 2026 Last Updated 41 Min 6 Sec ago English Edition
Todays E paper
Ads by Google
Saturday 31 Jan 2026 10.11 AM

എല്‍.ഡി.എഫില്‍ അഭിപ്രായ ഭിന്നതയില്ല: ബിനോയ്‌ വിശ്വം

പത്തനംതിട്ട: കേരളത്തില്‍ എല്‍.ഡി.എഫിന്‌ മൂന്നാം ഭരണം ഉണ്ടാകുമെന്നും മുന്നണിയിലെ എല്ലാ വിഷയങ്ങളിലും ഐക്യം മാത്രമാണുള്ളതെന്നും സി.പി.ഐ. സംസ്‌ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം അഭിപ്രായപ്പെട്ടു.
അഭിപ്രയം പറയുന്നതിനെ അഭിപ്രായ ഭിന്നതയായി കാണേണ്ടതില്ലെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട്‌ പറഞ്ഞു. സി.പി.ഐക്ക്‌ വേണ്ടി യു.ഡി.എഫ്‌ വാതില്‍ തുറന്നിട്ടിരിക്കുന്നത്‌ അവര്‍ക്ക്‌ വേറെ പണിയില്ലാത്തതുകൊണ്ടാണെന്നും ബിനോയ്‌ പറഞ്ഞു. ഇടത്‌ നയം സി.പി.ഐയും-സി.പി.എമ്മും കണ്ണിലെ കൃഷ്‌ണമണിയെപ്പോലെ കാത്തുസൂക്ഷിക്കും. അപൂര്‍വം ഒന്നോ രണ്ടോ പേര്‌ മാത്രമാണ്‌ പാര്‍ട്ടിയില്‍ നിന്ന്‌ പോയിട്ടുള്ളത്‌. പോകുന്നവരെ മാത്രമാണ്‌ നിങ്ങള്‍ കാണുന്നത്‌, വരുന്നവരെ കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.കണ്ണൂരില്‍ സി.പി.എം. നടപടി നേരിടുന്ന കുഞ്ഞികൃഷ്‌ണന്റെ പുസ്‌തകം താന്‍ വായിച്ചിട്ടില്ലെന്നും അതേക്കുറിച്ച്‌ തനിക്കറിയില്ലെന്നും ബിനോയ്‌ വിശ്വം കൂട്ടിച്ചേര്‍ത്തു.
അടൂരില്‍ മൂന്ന്‌ ദിവസമായി നടന്നുവരുന്ന എ.കെ.എസ്‌.ടി.യു. സംസ്‌ഥാന സമ്മേളനത്തിന്റെ സമാപനത്തൊടനുബന്ധിച്ച്‌ സംഘടിപ്പിച്ച പൊതുസമ്മേളനം ഉത്‌ഘാടനം ചെയ്‌തശേഷം മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Ads by Google
Saturday 31 Jan 2026 10.11 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW