Sunday, March 15, 2026 Last Updated 29 Min 7 Sec ago English Edition
Todays E paper
Ads by Google
Saturday 31 Jan 2026 10.04 AM

വീട്ടമ്മയെയും മക്കളെയും പെട്രോളൊഴിച്ച്‌ തീവച്ച്‌ കൊല്ലാന്‍ ശ്രമം; പ്രതി പിടിയില്‍

uploads/news/2026/01/823273/1.jpg

കോന്നി: വാടകവീട്ടില്‍ താമസിച്ചിരുന്ന വീട്ടമ്മയെയും മക്കളെയും പെട്രോളൊഴിച്ച്‌ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി കോന്നി പോലീസിന്റെ പിടിയിലായി. വടശ്ശേരിക്കര അരീക്കക്കാവ്‌ സ്വദേശിയായ തെങ്ങും പള്ളിയില്‍ ടി.കെ സിജുപ്രസാദാ(43)ണ്‌ അറസ്‌റ്റിലായത്‌.
വീട്ടമ്മയും മക്കളും കിടന്നുറങ്ങിയ മുറിയിലേക്ക്‌ പെട്രോള്‍ ഒഴിച്ച ശേഷം കതകിനു മുകളിലുളള വെന്റിലേഷനിലൂടെ തീപ്പന്തം എറിയുകയായിരുന്നു. ഇന്നലെ പത്തു മണിയോടുകൂടിയായിരുന്നു സംഭവം.
വീടിന്റെ കതക്‌ പുറത്ത്‌ നിന്നും പൂട്ടിയ ശേഷമാണു പ്രതി വീടിനു തീയിട്ടത്‌. വീടിന്റെ ഇരുമ്പ്‌ കഴുക്കോലില്‍ തൂങ്ങി മുകളില്‍ കയറി ഓടിളക്കി മാറ്റി മക്കള്‍ രണ്ടുപേരും പുറത്തിറങ്ങി. തുടര്‍ന്ന്‌ നിലവിളി കേട്ട്‌ ഓടിയെത്തിയ അയല്‍ക്കാരുമായി ചേര്‍ന്ന്‌ വാതില്‍ വെട്ടിപ്പൊളിച്ച്‌ വീട്ടമ്മയെയും പുറത്തെത്തിക്കുകയായിരുന്നു. സമീപവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന്‌ സ്‌ഥലത്തെത്തിയ കോന്നി പോലീസും ഫയര്‍ഫോഴ്‌സ്‌ ചേര്‍ന്ന്‌ തീയണച്ചു. കൈകാലുകള്‍ക്കും മറ്റും പൊളളലേറ്റ വീട്ടമ്മയും മകനും കോന്നി താലൂക്ക്‌ ആശുപത്രിയില്‍ ചികിത്സയിലാണ്‌. വീട്ടമ്മയോടൊപ്പം താമസിച്ചിരുന്ന പ്രതിക്ക്‌ ഇവരിലുള്ള സംശയമാണ്‌ സംഭവത്തിന്‌ പ്രേരിപ്പിച്ചതെന്നു പോലീസ്‌ പറയുന്നു. തീയിട്ട ശേഷം ഒളിവില്‍പ്പോയ പ്രതിയെ കോന്നി പോലീസ്‌ ഇന്‍സ്‌പെക്‌ടര്‍ ബി. രാജഗോപാലിന്റെ നേതൃത്വത്തില്‍ എ.എസ്‌.ഐ: മുജീബ്‌റഹ്‌മാന്‍, എസ്‌.സി.പി.ഒ: സുബിന്‍, സി.പി.ഒമാരായ അഭിലാഷ്‌, രാഗേഷ്‌, രതീഷ്‌ എന്നിവരടങ്ങിയ സംഘം പൂങ്കാവില്‍ നിന്നും പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു.

Ads by Google
Saturday 31 Jan 2026 10.04 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW