-->
ഭാവന മുഖ്യവേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് ' അനോമി'. ഇപ്പോള്‍ ചിത്രത്തിലെ ' തീരാദൂരമേ' എന്ന ഗാനത്തിന് ചുവടുവെയ്ക്കുകയാണ് ഭാവനയും സുഹൃത്തുക്കളായ ശില്‍പ ബാലയും മൃദൃല മുരളിയും ഷഫ്‌ന നിസാമും. ' അനോമി ഹുക്ക് സ്‌റ്റെപ്' ചാലഞ്ച് എന്ന ഹാഷ് ടാഗോടെ ഭാവനയാണ് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
അനോമി സിനിമയുടെ പോസ്റ്റര്‍ പ്രിന്റ് ചെയ്ത ഹൂഡി അണിഞ്ഞാണ് സംഘം നൃത്തം അവസാനിപ്പിക്കുന്നത്. ' ഈ ഫണ്‍ മിസ് ചെയ്യുന്നു' എന്നാണ് വീഡിയോയ്ക്ക് രമ്യ നമ്പീശന്റെ കമന്റ്. മഞ്ജു വാരിയര്‍ ഉള്‍പ്പെടെ നിരവധി പേര്‍ വീഡിയോ ലൈക്ക് ചെയ്തിട്ടുണ്ട്. ' രമ്യ നമ്പീശനെയും സയനോരയെയും മിസ് ചെയ്യുന്നു' എന്നായിരുന്നു ഭാവനയുടെ പ്രതികരണം.
അതേസമയം ഒരിടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് വീണ്ടും തിരിച്ചുവരവിന് ഒരുങ്ങുകയാണ് ഭാവന. ഭാവനയ്‌ക്കൊപ്പം റഹ്മാനും മുഖ്യവേഷത്തിലെത്തുന്ന അനോമി സൈ- ഫൈ ത്രില്ലറാണ്. റിയാസ് മാരാത്ത് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം ഫെബ്രുവരി ആറിന് തിയേറ്ററുകളിലെത്തും. അനിമല്‍ ഫെയിം ഹര്‍ഷവര്‍ദ്ധന്‍ ആണ് സംഗീതം. ബിനു പപ്പു, വിഷ്ണു അഗസ്ത്യ, അര്‍ജുന്‍ ലാല്‍, ഷെബിന്‍ ബെന്‍സണ്‍, ദൃശ്യ രഘുനാഥ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്.