Friday, March 13, 2026 Last Updated 7 Min 6 Sec ago English Edition
Todays E paper
Ads by Google
Friday 30 Jan 2026 11.45 AM

തമിഴ്‌നാട് ചലച്ചിത്ര പുരസ്‌കാരം; മികച്ച നടിമാരില്‍ അഞ്ച് പേര്‍ മലയാളികള്‍

awards, winners

തമിഴ്‌നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മലയാളി താരങ്ങള്‍ക്ക് വന്‍ നേട്ടം. 2016 മുതല്‍ 2022 വരെയുളള വര്‍ഷങ്ങളിലെ പുരസ്‌കാരങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ചത്.

മാനഗരം ( 2016), അരം ( 2017), പരിയേറും പെരുമാള്‍ (2018), അസുരന്‍ (2019) കൂഴങ്കല്‍ (2020), ജയ്ഭീം (2021), കാര്‍ക്കി (2022) എന്നിവയാണ് മികച്ച ചിത്രങ്ങള്‍. വിജയ് സേതുപതി, കാര്‍ത്തി, ധനുഷ്, പാര്‍ഥിപന്‍, സൂര്യ, ആര്യ, വിക്രം പ്രഭു എന്നിവരാണ് മികച്ച നടന്മാര്‍.

കീര്‍ത്തി സുരേഷ്, നയന്‍താര, ജ്യോതിക, മഞ്ജുവാര്യര്‍, അപര്‍ണ ബാലമുരളി, ലിജോ മോള്‍ ജോസ്, സായി പല്ലവി എന്നിവര്‍ക്കാണ് മികച്ച നടിമാര്‍ക്കുള്ള പുരസ്‌കാരം.

ലോകേഷ് കനകരാജ്, പുഷ്‌കര്‍ ഗായത്രി, മാരി സെല്‍വരാജ്, പാര്‍ഥിപന്‍, സുധ കൊങ്കര, ടി.എസ്. ജ്ഞാനവേല്‍, ഗൗതം രാമചന്ദ്രന്‍ എന്നിവരാണ്
എന്നിവരാണ് മികച്ച സംവിധായകര്‍. മധുമിത, ഉര്‍വശി, ദേവദര്‍ശിനി, കോവൈ സരള, ഇന്ദ്രജ ശങ്കര്‍ എന്നിവര്‍ക്ക് മികച്ച ഹാസ്യ നടിമാര്‍ക്കുള്ള പുരസ്‌കാരം ലഭിച്ചു.

മികച്ച സിനിമയ്ക്ക് രണ്ടു ലക്ഷം രൂപയും രണ്ടാമത്തെ സിനിമയ്ക്ക് ഒരു ലക്ഷവുമാണ് പുരസ്‌കാര തുക. മികച്ച നടീനടന്‍മാര്‍ക്ക് ഒരു പവന്‍ വീതമുള്ള സ്വര്‍ണ മെഡല്‍ പുരസ്‌കരമായി നല്‍കും. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടുള്ള മികച്ച സിനിമയ്ക്ക് 1.25 ലക്ഷം രൂപയും നല്‍കും.

ഫെബ്രുവരി 13 -ന് ചെന്നൈയിലെ കലൈവാണര്‍ അരങ്ങില്‍ നടക്കുന്ന ചടങ്ങില്‍ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.

Ads by Google
Ads by Google
LATEST NEWS
TRENDING NOW