Saturday, March 14, 2026 Last Updated 10 Min 14 Sec ago English Edition
Todays E paper
Ads by Google
Friday 30 Jan 2026 11.36 AM

ആര്‍ആര്‍ടിഎസ് ഇലക്ഷന്‍ സ്റ്റണ്ടെന്ന് ഇ ശ്രീധരന്‍ ; പദ്ധതി സാങ്കേതികമായി നടക്കാന്‍ സാധ്യതയില്ലാത്തത്

uploads/news/2026/01/823174/e-sreedharan1.gif

പാലക്കാട്: അതിവേഗ റെയില്‍പ്പാത പദ്ധതിയുമായി മുമ്പോട്ട് പോകുമ്പോള്‍ അപ്രതീക്ഷിതമായി മുഖ്യമന്ത്രി പറഞ്ഞ ആര്‍ആര്‍ടിഎസ് തെരഞ്ഞെടുപ്പ് സ്റ്റണ്ടെന്ന് മെട്രോമന്‍ ഇ. ശ്രീധരന്‍. പദ്ധതി നടക്കാന്‍ സാങ്കേതികമായി സാധ്യതയില്ലെന്നും അപ്രായോഗികമാണെന്നും വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ആര്‍ആര്‍ടിഎസ് ചെറിയദൂരം മറികടക്കാന്‍ മാത്രമാണെന്നും എന്നാല്‍ അത് കേന്ദ്രസര്‍ക്കാരിന്റെ അതിവേഗ റെയില്‍പ്പാതയ്ക്ക് പകരമാണെന്ന് സര്‍ക്കാര്‍ തെറ്റിദ്ധരിച്ചിരിക്കുകയാണെന്നും പറഞ്ഞു.

ഇത് രണ്ടും രണ്ടാണെന്നും ആര്‍ആര്‍ടിഎസ് ഗ്രാമത്തില്‍ നിന്നും നഗരത്തിലേക്ക് ബന്ധിപ്പിക്കുന്നതാണ്. എന്നാല്‍ സര്‍ക്കാര്‍ പറയുന്നത് ആര്‍ആര്‍ടിഎസ് പദ്ധതിയല്ല. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ പ്രായോഗികമല്ല. 581 കി.മീ. ഒരേസമയം ഓടിക്കാന്‍ പറ്റുന്നതല്ല എന്നും പറഞ്ഞു. തിരുവനന്തപരും മുതല്‍ തൃശൂര്‍ വരെ ആദ്യഘട്ടവും തൃശൂര്‍ കോഴിക്കോട് രണ്ടാം ഘട്ടവും കോഴിക്കോട്-കണ്ണൂരും പിന്നെ കണ്ണൂര്‍-കാസര്‍ഗോഡും എന്ന നിലയിലാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. അത് പ്രായോഗികമല്ലെന്നും പറഞ്ഞു.

താന്‍ നേരത്തേ അതിവേഗ റെയിലിനെക്കുറിച്ച് സര്‍ക്കാരുമായി നേരത്തേ സംസാരിച്ചതും അവര്‍ അംഗീകരിച്ചതുമാണ്. എന്നിട്ട് ബജറ്റില്‍ പെട്ടെന്ന് ആര്‍ആര്‍ടിഎസ് പ്രഖ്യാപിച്ചത് തനിക്ക് സര്‍പ്രൈസായെന്നും പറഞ്ഞു. കെ.റെയിലിന് താന്‍ തടസ്സം നിന്നു എന്ന് പറയുന്നത് തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഹൈസ്പീഡ് റെയില്‍പാതയുമായി മുമ്പോട്ട് പോകുമെന്നും പറഞ്ഞു. കേരളം പദ്ധതി ഏറ്റെടുത്തില്ലെങ്കിലും കേന്ദ്രസര്‍ക്കാര്‍ പദ്ധതിയുമായി മുമ്പോട്ട് പോകുമെന്നും ആര്‍ആര്‍ടിഎസ് രാഷ്ട്രീയ സ്റ്റണ്ടാണെന്നും പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW