Thursday, March 12, 2026 Last Updated 14 Min 53 Sec ago English Edition
Todays E paper
Ads by Google
Thursday 29 Jan 2026 11.49 PM

വേഗ റെയില്‍; നാലുവരി എം.സി. റോഡ്‌

ഗതാഗതം, വ്യവസായം, സാങ്കേതികവിദ്യ എന്നീ മേഖലകളില്‍ വന്‍കുതിച്ചുചാട്ടം ലക്ഷ്യമിടുന്ന നിരവധി വന്‍കിട അടിസ്‌ഥാന സൗകര്യ വികസന പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്‌.

പ്രധാന പദ്ധതികള്‍:

ഗതാഗത മേഖലയില്‍

റീജണല്‍ റാപ്പിഡ്‌ ട്രാന്‍സിറ്റ്‌ സിസ്‌റ്റം: ഡല്‍ഹിമീററ്റ്‌ അതിവേഗ റെയില്‍പാതയുടെ മാതൃകയില്‍ തിരുവനന്തപുരം- കാസര്‍ഗോഡ്‌ റെയില്‍പാത.
എം.സി റോഡ്‌ വികസനം: തിരുവനന്തപുരം മുതല്‍ അങ്കമാലി വരെയുള്ള എം.സി റോഡ്‌ 24 മീറ്റര്‍ വീതിയില്‍ നാലുവരിപ്പാതയായി പുനര്‍നിര്‍മിക്കും. ഇതിന്റെ ഒന്നാം
ഘട്ടത്തിനായി കിഫ്‌ബി വഴി 5217 കോടി രൂപ നീക്കിവച്ചു.
വയനാട്‌ തുരങ്കപാത: ആനക്കാംപൊയില്‍കള്ളാടിമേപ്പാടി തുരങ്കപാതയുടെ നിര്‍മാണം ആരംഭിച്ചു. 2134.5 കോടി രൂപ ചെലവ്‌ വരുന്ന ഈ പാതയ്‌ക്ക്‌ 8.73 കി.മീ നീളമുണ്ടാകും.
തുരങ്കപാത (കട്ടപ്പന- തേനി): കട്ടപ്പന മുതല്‍ തേനി വരെയുള്ള യാത്രാദൂരം 20 കി.മീ കുറയ്‌ക്കാന്‍ സഹായിക്കുന്ന ഈ പദ്ധതിയുടെ സാധ്യതാ പഠനത്തിനായി 10 കോടി രൂപ വകയിരുത്തി.
മലയോരതീരദേശ പാതകള്‍: 1657 കോടി രൂപ ചെലവില്‍ 212.2 കി.മീ മലയോര പാത നിര്‍മിച്ചു. കൂടാതെ, 2730 കോടി രൂപ ചെലവില്‍ തീരദേശ പാതയുടെ നിര്‍മാണം പുരോഗമിക്കുന്നു.

തുറമുഖവും വ്യവസായ
ഇടനാഴികളും

വിഴിഞ്ഞം രാജ്യാന്തര തുറമുഖം: പദ്ധതിയുടെ ഒന്നാം ഘട്ടം വിജയകരമായി
മുന്നേറുന്നു, രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ 2026 ജനുവരിയില്‍ ഉദ്‌ഘാടനം ചെയ്‌തു.
തുറമുഖാനുബന്ധ വികസനത്തിനായി 1000 കോടി രൂപയുടെ നിക്ഷേപം നടത്താന്‍ പദ്ധതിയുണ്ട്‌.
റെയര്‍ എര്‍ത്ത്‌ കോറിഡോര്‍: വിഴിഞ്ഞം തുറമുഖം മുതല്‍ ചവറ വഴി കൊച്ചി വരെ ബന്ധിപ്പിക്കുന്ന ഒരു റെയര്‍ എര്‍ത്ത്‌ കോറിഡോര്‍ സ്‌ഥാപിക്കും. ഇതിലൂടെ 42,000 കോടി രൂപയുടെ നിക്ഷേപവും 50,000 തൊഴിലവസരങ്ങളും പ്രതീക്ഷിക്കുന്നു. കൊച്ചിപാലക്കാട്‌ ഹൈടെക്‌ വ്യവസായ ഇടനാഴി: കൊച്ചിബംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായുള്ള ഈ പദ്ധതിക്കായി 1350 ഏക്കര്‍ ഭൂമി ഏറ്റെടുത്തു കഴിഞ്ഞു.പെേ്രടാ കെമിക്കല്‍ പാര്‍ക്ക്‌: കൊച്ചിയില്‍ സ്‌ഥാപിക്കുന്ന ഈ പാര്‍ക്കിന്റെ കമ്മീഷനിങ്‌ 2026-27ല്‍ നടക്കും. 10,000 കോടി രൂപയുടെ നിക്ഷേപമാണ്‌ ഇവിടെ പ്രതീക്ഷിക്കുന്നത്‌.

ഐ.ടി. സാങ്കേതിക മേഖല

സൈബര്‍ വാലി: കൊച്ചി ഇന്‍ഫോപാര്‍ക്ക്‌ ഫേസ്‌ 3ല്‍ 300 ഏക്കറില്‍ ഐ.ടി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്‌ എന്നിവയുടെ ഹബ്ബായി സൈബര്‍ വാലി വികസിപ്പിക്കും. ഇതിനായി 30 കോടി രൂപ വകമാറ്റും.

Ads by Google
Thursday 29 Jan 2026 11.49 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW