Saturday, March 14, 2026 Last Updated 44 Min 40 Sec ago English Edition
Todays E paper
Ads by Google
Thursday 29 Jan 2026 11.49 PM

ഖജനാവില്‍ പൂച്ച പെറ്റുകിടക്കുന്നു:വി.ഡി. സതീശന്‍

uploads/news/2026/01/823102/k7.jpg

തിരുവനന്തപുരം: ആളുകളെ കബളിപ്പിക്കുന്ന ബജറ്റാണ്‌ തെരഞ്ഞെടുപ്പ്‌ മുന്നില്‍കണ്ട്‌ കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിച്ചതെന്നും ഖജനാവില്‍ പൂച്ച പെറ്റു കിടക്കുകയാണെന്നും പ്രതിപക്ഷനേതാവ്‌ വി.ഡി.സതീശന്‍.
ആശ- അംഗന്‍വാടി വര്‍ക്കര്‍മാരെ പരിഹസിച്ചവരാണ്‌ എല്‍.ഡി.എഫ്‌. സര്‍ക്കാര്‍. നിയമസഭയില്‍ ആവശ്യപ്പെട്ടിട്ടും കൂട്ടിക്കൊടുക്കില്ലെന്നു പറഞ്ഞവര്‍ തെരഞ്ഞെടുപ്പ്‌ അടുത്തപ്പോള്‍ വേതനം വര്‍ധിപ്പിച്ചിരിക്കുന്നു. ബജറ്റിന്റെ പവിത്രത നഷ്‌ടപ്പെടുത്തി. അനാവശ്യമായ രാഷ്‌ട്രീയം കലര്‍ത്തി. പരിതാപകരമായ അവസ്‌ഥയിലാണ്‌
കേരളത്തിന്റെ സാമ്പത്തിക രംഗം. ട്രഷറിയില്‍ നിയന്ത്രണം ഉണ്ട്‌. പത്ത്‌ ലക്ഷം രൂപയ്‌ക്കുമേല്‍ പിന്‍വലിക്കാന്‍ സാധിക്കാത്ത അവസ്‌ഥയാണ്‌. മുന്‍പ്‌ ചില സമയങ്ങളില്‍ മാത്രമായിരുന്നു നിയന്ത്രണമെന്നും സതീശന്‍ പറഞ്ഞു.

Ads by Google
Thursday 29 Jan 2026 11.49 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW