-->
അടൂര്‍; യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായതോടെ ശനിയാഴ്‌ചയും സ്‌പെഷല്‍ മെമു സര്‍വീസ് വേണമെന്ന ആവശ്യം ശക്‌തമാകുന്നു. മെമു സര്‍വീസില്ലാത്തതുമൂലം ശനിയാഴ്‌ചകളില്‍ വേണാട് എക്‌സ്‌പ്രസില്‍ കാലു കുത്താനിടമില്ലാത്ത വിധം തിരക്കാണ്.
നിലവില്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ മാത്രമാണു സ്‌പെഷല്‍ മെമു സര്‍വീസുള്ളത്. പുലര്‍ച്ചെ 5.20ന് തിരുവനന്തപുരത്തുനിന്നു സര്‍വീസ് ആരംഭിക്കുന്ന വേണാട് കൊല്ലം സ്‌റ്റേഷനില്‍ എത്തുമ്പോഴേക്കും തിങ്ങിനിറയും. തുടര്‍ന്നുള്ള സ്‌റ്റേഷനുകളി ല്‍ യാത്രക്കാര്‍ക്ക് കയറാനും ഇറ ങ്ങാനും കൂടുതല്‍ സമയം നിര്‍ത്തേണ്ടി വരുന്നതിനാല്‍ പലപ്പോഴും വേണാട് വൈകിയാണ് ഓടുന്നത്. പ്രത്യേകിച്ച് ശനിയാഴ്‌ചകളില്‍. ഇതുമൂലം രാവിലെ 9.40 ന് എറണാകുളം ടൗണില്‍ എത്തേണ്ട വേണാട് 10 മണിക്കാണ് എത്താറുള്ളത്.
ഓഫീസ് സമയമായതിനാല്‍ സര്‍ക്കാര്‍-സ്വകാര്യ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ കൂടുതലായും വേണാടിനെയാണ് ആശ്രയിക്കുന്നത്. തിരുവനന്തപുരം മുതല്‍ എറണാകുളംവരെയാണ് വലിയ തിരക്ക്. വേണാടിലുള്ളവരില്‍ പലരും തൃപ്പൂണിത്തുറയില്‍ ഇറങ്ങി മെട്രോയില്‍ കയറിയാണ് എറണാകുളത്തെ വിവിധയിടങ്ങളിലെ ഓഫീസുകളിലേക്ക് പോകുന്ന ത്. എന്നാല്‍, ട്രെയിന്‍ വൈകി തൃപ്പൂണിത്തുറയില്‍ എത്തുമ്പോള്‍ ജോലിക്കാര്‍ ഓഫീസില്‍ എത്തുന്നതുംവൈകുന്നു. അതിനാല്‍ ശനിയാഴ്‌ച കൂടി സര്‍വിസ് നടത്തിയാല്‍ വേണാടിലെ തിരക്ക് കുറയ്‌ക്കാനാകും. മെമുവിന് നിലവില്‍ എട്ടു ബോഗി മാത്രമാണുള്ളത്. ഇത് 12 ആക്കി വര്‍ധിപ്പിക്കണമെന്നാണ് യാത്രക്കാ രുടെ ആവശ്യം.
ഉച്ചയ്‌ക്കുശേഷം എറണാകുളത്തുനിന്നു കൊല്ല ത്തേക്ക് ട്രെയിനുകള്‍ കുറവാണ്. അതിനാല്‍ നിലവിലുള്ള ട്രെയിനുകളിലും തിരക്കാണ്. ഉച്ചയ്‌ക്ക് പരശുറാമിനുശേഷം മണിക്കൂറുകള്‍ കഴിഞ്ഞ് വേണാട് മാത്രമാണുള്ളത്. ഇതിനിടയില്‍ രണ്ട് ട്രെയിനുണ്ടെങ്കിലും സൂപ്പര്‍ഫാസ്‌റ്റ് ആയതിനാല്‍ പലയിടത്തും സ്‌റ്റോപ്പുകളില്ലെന്നത് യാത്രക്കാരെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കുന്നു.
സനില്‍ അടൂര്‍