Friday, March 13, 2026 Last Updated 11 Min 41 Sec ago English Edition
Todays E paper
Ads by Google
Thursday 29 Jan 2026 11.49 PM

നേറ്റിവിറ്റി കാര്‍ഡ്‌ വരുന്നു

തിരുവനന്തപുരം: നേറ്റിവിറ്റി കാര്‍ഡ്‌ പ്രഖ്യാപിച്ച്‌ സംസ്‌ഥാന ബജറ്റ്‌. എസ്‌.ഐ.ആര്‍. മത ന്യൂനപക്ഷങ്ങളില്‍ വലിയ ആശങ്ക ഉണ്ടാക്കുന്നു. ഇത്‌ അകറ്റാന്‍ കേരള സര്‍ക്കാര്‍ നേറ്റിവിറ്റി കാര്‍ഡ്‌ പ്രഖ്യാപിക്കുന്നതായും പുതിയ നിയമ നിര്‍മാണം നടത്തുമെന്നും മന്ത്രി കെ.എന്‍. ബാലഗോപാല്‍ ബജറ്റ്‌ അവതരണത്തില്‍ അറിയിച്ചു. മതസാമുദായിക സൗഹൃദം അടയാളപ്പെടുത്താന്‍ ബജറ്റില്‍ 10 കോടി വിലയിരുത്തുന്നതായും മന്ത്രി അറിയിച്ചു.
ഇതുവരെ പറഞ്ഞ കാര്യങ്ങളെല്ലാം നടപ്പാക്കിയെന്നും കേരളത്തിന്റെ വികസന ക്ഷേമ പദ്ധതികള്‍ ഓരോന്നായി ചര്‍ച്ചക്കെടുക്കാമെന്ന ആത്മവിശ്വാസമുണ്ടെന്നും പറഞ്ഞാണ്‌ മന്ത്രി ബജറ്റ്‌ അവതരണം തുടങ്ങിയത്‌. പത്ത്‌ വര്‍ഷത്തിനിടെ ന്യൂ നോര്‍മല്‍ കേരളം ഉണ്ടാകും. കേരളത്തിലെ കൂട്ടായ്‌മയില്‍ വിഷം കലര്‍ത്താന്‍ വര്‍ഗീയ ശക്‌തികളുടെ ശ്രമം നടക്കുന്നതായും മന്ത്രി പറഞ്ഞു.
കേന്ദ്രത്തെ വിമര്‍ശിച്ചു കൊണ്ടായിരുന്നു മന്ത്രിയുടെ ബജറ്റ്‌ അവതരണം തുടങ്ങിയത്‌. കേരളത്തെ തകര്‍ക്കാന്‍ വര്‍ഗീയ ശക്‌തികള്‍ തക്കം പാര്‍ത്തിരിക്കുകയാണ്‌. ഇതിനെ കേരളം ഫലപ്രദമായി പ്രതിരോധിക്കുന്നുണ്ട്‌. മത രാഷ്‌ട്ര വാദികള്‍ അവസരം കാത്തിരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. കേന്ദ്രത്തിനെതിരേ യോജിച്ചുള്ള പ്രതിഷേധം ആവശ്യമാണ്‌.
കേന്ദ്ര അവഗണനയിലും പിടിച്ചു നിന്നു. തൊടു ന്യായം പറഞ്ഞു കേരളത്തിനുള്ള അര്‍ഹമായ വിഹിതം വെട്ടുകയാണ്‌. സംസ്‌ഥാനത്തിന്റെ കടം താങ്ങാവുന്ന പരിധിയിലാണ്‌. നാല്‌ വര്‍ഷത്തിനിടെ ഗുണകരമായ പുരോഗതിയുണ്ടായി. കേന്ദ്ര അവഗണന എല്ലാവര്‍ക്കും ബോധ്യപ്പെട്ടു. പക്ഷേ കേന്ദ്രത്തെ പ്രതിരോധിക്കാന്‍ ഒറ്റക്കെട്ടായ ശ്രമം കുറവാണെന്നും മന്ത്രി ആമുഖത്തില്‍ പറഞ്ഞുവച്ചു.

Ads by Google
Thursday 29 Jan 2026 11.49 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW