-->
തിരുവനന്തപുരം: കാര്‍ഷിക മേഖലയ്‌ക്കായി മൊത്തം 2000 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നതെന്നു ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. കേര വികസനത്തിന് 100 കോടി അനുവദിച്ചു. നാളികേര വികസനത്തിന് 75 കോടിയും കാര്‍ഷിക സര്‍വകലാശാലയ്‌ക്ക് 72 കോടി രൂപയും അനുവദിച്ചു.
യുവ തലമുറയെ കൃഷിയിലേക്ക് ആകര്‍ഷിക്കാന്‍ പ്രത്യേക പദ്ധതി ആരംഭിക്കാന്‍ തീരുമാനിച്ചതിന്റെ ഭാഗമായി ഹൈടെക് പ്രിസിഷന്‍ ഫാമിങ്ങ് സംരംഭങ്ങള്‍ക്കായി 3% പലിശയിളവ് നല്‍കും. ഇതിനായി 10 കോടി രൂപ അനുവദിച്ചു. ജൈവ കൃഷി േപ്രാത്സാഹനത്തിനായി 5 കോടി അനുവദിച്ചു. നെല്‍കൃഷി വികസനത്തിനായി 150 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.