Friday, March 13, 2026 Last Updated 32 Min 55 Sec ago English Edition
Todays E paper
Ads by Google
Thursday 29 Jan 2026 11.49 PM

അവസാന ബജറ്റിലും നുണപറഞ്ഞ്‌ പറ്റിക്കാന്‍ ശ്രമം: രാജീവ്‌ ചന്ദ്രശേഖര്‍

തിരുവനന്തപുരം: നുണ പറഞ്ഞു പത്തുവര്‍ഷം ഭരിച്ച പിണറായി സര്‍ക്കാര്‍ അവരുടെ അവസാന ബജറ്റിലും ജനങ്ങളെ കബളിപ്പിക്കാനാണ്‌ ശ്രമിക്കുന്നതെന്നു ബി.ജെ.പി. സംസ്‌ഥാന പ്രസിഡന്റ്‌ രാജീവ്‌ ചന്ദ്രശേഖര്‍. കേന്ദ്ര പദ്ധതികള്‍ കേരളത്തിലെ ജനങ്ങളിലേക്ക്‌ എത്താതിരിക്കാന്‍ കഴിഞ്ഞ 10 വര്‍ഷം ശ്രമിച്ച ഇടതു സര്‍ക്കാര്‍, തെരഞ്ഞെടുപ്പ്‌ അടുത്തപ്പോള്‍ കേന്ദ്രത്തെ കുറ്റം പറഞ്ഞ്‌ കേന്ദ്ര പദ്ധതികള്‍ സ്വന്തം പേരിലാക്കി ബജറ്റില്‍ അവതരിപ്പിച്ചിരിക്കുകയാണ്‌. കാലിയായ ഖജനാവ്‌ വച്ച്‌ വമ്പന്‍ പ്രഖ്യാപനങ്ങള്‍ നടത്തുന്ന പിണറായിസര്‍ക്കാര്‍ കേരളത്തിലെ ജനങ്ങളെ വിഡ്‌ഢികളാക്കുകയാണെന്നും രാജീവ്‌ ചന്ദ്രശേഖര്‍ പറഞ്ഞു.
ജല്‍ ജീവന്‍ മിഷന്‍ വഴി 39.79 ലക്ഷം കണക്ഷനുകള്‍ നല്‍കിയെന്ന ബജറ്റിലെ അവകാശവാദം യാഥാര്‍ഥ്യത്തിനു നിരക്കാത്തതാണ്‌. കേരളത്തിലെ ഗ്രാമീണ കവറേജ്‌ (55.54%) ദേശീയ ശരാശരിയേക്കാള്‍ (80%) ഏറെ പിന്നിലാണ്‌. കേരളത്തില്‍ 32 ലക്ഷത്തോളം വീടുകളില്‍ പൈപ്പ്‌വെള്ളം എത്തിയിട്ടില്ല.
എല്‍.ഡി.എഫിന്റെ തെരഞ്ഞെടുപ്പ്‌ വാഗ്‌ദാനമായ 250 രൂപയ്‌ക്ക്‌ പകരം ബജറ്റില്‍ റബര്‍ വില 200 രൂപയായി നിശ്‌ചയിച്ചത്‌ കര്‍ഷകരോടുള്ള വഞ്ചനയാണെന്നും രാജീവ്‌ ചന്ദ്രശേഖര്‍ പറഞ്ഞു.

Ads by Google
Thursday 29 Jan 2026 11.49 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW