-->
ചരിത്രത്തിലാദ്യമായാണ് ഒരു ബജറ്റില്‍ ഓട്ടോറിക്ഷാ തൊഴിലാളികള്‍ക്കായി മാത്രം പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്. മലിനീകരണമില്ലാത്ത 'ഗ്രീന്‍ ട്രാന്‍സിഷന്‍' പദ്ധതി മുതല്‍ സ്‌മാര്‍ട്ട് ഓട്ടോ സ്‌റ്റാന്‍ഡുകള്‍ വരെ നീളുന്ന വിപ്‌ളവകരമായ മാറ്റങ്ങളാണ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ പ്രഖ്യാപിച്ചത്.
പരിസ്‌ഥിതി സൗഹൃദ മാറ്റത്തിന്
'സ്‌ക്രാപ്പേജ് ബോണസ്'
പഴയ പെേ്രടാള്‍, ഡീസല്‍ ഓട്ടോറിക്ഷകള്‍ മാറ്റി പരിസ്‌ഥിതി സൗഹൃദമായ ഇലക്‌ട്രിക് ഓട്ടോകളിലേക്ക് മാറാന്‍ തൊഴിലാളികളെ സര്‍ക്കാര്‍ സഹായിക്കും. ഠ സ്‌ക്രാപ്പേജ് ബോണസ്: പഴയ ഓട്ടോകള്‍ പൊളിച്ച് പുതിയ ഇലക്‌ട്രിക് ഓട്ടോ വാങ്ങുന്നവര്‍ക്ക് 40,000 രൂപ വരെ ഒറ്റത്തവണ ബോണസ് നല്‍കും. പലിശയിളവ്: ഇലക്‌ട്രിക് ഓട്ടോ വാങ്ങാന്‍ പൊതുമേഖലാ ബാങ്കുകളില്‍നിന്നു എടുക്കുന്ന വായ്‌പകള്‍ക്കു രണ്ടു ശതമാനം പലിശയിളവ് ലഭിക്കും. ഈ പദ്ധതികളുടെ നിര്‍ഹണത്തിനായി 20 കോടി രൂപയാണ് ബജറ്റില്‍ നീക്കിവച്ചിരിക്കുന്നത്.
അയ്യായിരം 'സ്‌മാര്‍ട്ട്' മൈേ്രകാ ഹബ്ബുകള്‍
കേരളത്തിലുടനീളമുള്ള അനൗപചാരിക ഓട്ടോ സ്‌റ്റാന്‍ഡുകളുടെ മുഖച്‌ഛായ മാറ്റുന്നതാണ് മറ്റൊരു പ്രധാന പ്രഖ്യാപനം. സംസ്‌ഥാനത്തെ അയ്യായിരത്തിലധികം സ്‌റ്റാന്‍ഡുകളെ 'സ്‌മാര്‍ട്ട് മൈേ്രകാ ഹബ്ബുകളാക്കി' ഉയര്‍ത്തും. തൊഴിലാളി സൗഹൃദമായ ഈ സ്‌റ്റാന്‍ഡുകളില്‍ സോളാര്‍ അധിഷ്‌ഠിത ചാര്‍ജിംഗ് യൂണിറ്റുകള്‍ ഉള്‍പ്പെടെയുള്ള ആധുനിക സൗകര്യങ്ങള്‍ ഒരുക്കും. സ്‌മാര്‍ട്ട് സ്‌റ്റാന്‍ഡ് പദ്ധതിക്കായി 20 കോടി രൂപ കൂടി അധികമായി വകയിരുത്തി. ഓള്‍ ഇന്ത്യ റോഡ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് കോണ്‍ഫെഡറേഷന്റെ ദീര്‍ഘകാലമായുള്ള അഭ്യര്‍ഥനകള്‍ പരിഗണിച്ചാണ് ഈ പ്രഖ്യാപനങ്ങള്‍. തൊഴിലാളി വര്‍ഗത്തോടുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതയാണ് ഇതിലൂടെ തെളിയുന്നതെന്ന് കോണ്‍ഫെഡറേഷന്‍ സംസ്‌ഥാന പ്രസിഡന്റ് കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ. പറഞ്ഞു.