Saturday, March 14, 2026 Last Updated 17 Min 7 Sec ago English Edition
Todays E paper
Ads by Google
Thursday 29 Jan 2026 11.49 PM

ഒറ്റയടിക്ക്‌ കൂടിയത്‌ 8,640 പവന്‌ 1,30,360

മട്ടാഞ്ചേരി: ഉയര്‍ച്ചയുടെ പടവുകള്‍ കയറിയ സ്വര്‍ണം ഇന്നലെ ഒറ്റയടിക്ക്‌ ഗ്രാമിന്‌ 1.080 രൂപ പവന്‌ 8,640 രൂപയും കൂടിയതോടെ ഗ്രാമിന്‌ 16.395 രൂപ പവന്‌ 1.31,160 രൂപ. സ്വര്‍ണ വ്യാപാര മേഖലയില്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില വര്‍ധനവാണ്‌ ഇന്നലെ രാവിലെ നിലവില്‍ വന്നതെന്ന്‌ വ്യാപാരികള്‍. ഉച്ച കഴിഞ്ഞ്‌ ഗ്രാമിന്‌ 100 രൂപയും പവന്‌ 800 രൂപയും കുറഞ്ഞതോടെ ഗ്രാമിന്‌ 16 295 രൂപ. പവന്‌ 1,30,360രൂപ. പവന്‌ 7.840 രൂപയാണ്‌ കൂടിയത്‌ ഭൗമരാഷ്ര്‌ടീയ സംഘര്‍ഷങ്ങളാണ്‌ നിക്ഷേപകര്‍ കൂടുതലായും കരുതല്‍ ശേഖരത്തിനായ്‌ സ്വര്‍ണത്തെ ആശ്രയിക്കുന്നത്‌. ഇത്‌ വില കുതിച്ചുയരാന്‍ ഇടയാക്കി.
രാജ്യാന്തര വില ഇന്നലെ രാവിലെ സ്വര്‍ണം ഔണ്‍സിന്‌ (31.1 ഗ്രാം), 5,570 ഡോളര്‍ കടന്നതോടെയാണ്‌ ആഗോള തലത്തില്‍ വില കുതിച്ചത്‌. വൈകിട്ട്‌ 5,510 ഡോളറായി കുറഞ്ഞതോടെയാണ്‌ ആഭ്യന്തര വിലയില്‍ പവന്‌ 800 രുപ കുറഞ്ഞത്‌.
24 കാരറ്റ്‌ പവന്‌ 8,540 രൂപ കൂടി പവന്‌ 1,42,210 രൂപ 18 കാരറ്റ്‌ പവന്‌ 7,510 രൂപ കൂടി പവന്‌ 1,07,760 രൂപ. വെള്ളി ഗ്രാമിന്‌ 25 രൂപ കുട്ടി ഗ്രാമിന്‌ 425 രൂപ വിനിമയ നിരക്കില്‍ രൂപ 92ല്‍ നിന്ന്‌ 91.90 ആയി മെച്ചപ്പെട്ടു. കഴിഞ്ഞ ഒന്ന്‌ മുതല്‍ ഇന്നലെ വരെ പവന്‌ 31, 320 രൂപയാണ്‌ കൂടിയത്‌.

Ads by Google
Thursday 29 Jan 2026 11.49 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW