-->
തിരുവനന്തപുരം: പത്തു വര്‍ഷമായി ഈ സര്‍ക്കാര്‍ എന്തുചെയ്‌തുവെന്ന ചോദ്യത്തിനു മറുപടിയായി സംവാദത്തിനു പ്രതിപക്ഷത്തെ വെല്ലുവിളിച്ച് മന്ത്രി കെ.എന്‍. ബാലഗോപാല്‍. നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റിലാണ് വികസനം സംബന്ധിച്ച ചര്‍ച്ചയ്‌ക്കു വെല്ലുവിളിച്ചിരിക്കുന്നത്.
'പത്തുവര്‍ഷം മുമ്പുള്ള കേരളമല്ല ഇന്നത്തെ കേരളം. ഏതാണ്ട് എല്ലാ മേഖലകളിലും കേരളം പുതിയ നോര്‍മല്‍ സൃഷ്‌ടിച്ചിരിക്കുകയാണ്. പഴയനോര്‍മലുമായി താരതമ്യം ചെയ്യാന്‍പോലും കഴിയാത്ത രീതിയില്‍ അതിശയകരവും അഭിമാനകരവുമായ പുരോഗതിയാണ് ജനജീവിതത്തിന്റെ എല്ലാ തുറകളിലുമുണ്ടായിരിക്കുന്നത്. സ്‌ഥിതിവിവരക്കണക്കുകളും ഉദാഹരണങ്ങളും നിരത്തി സംസ്‌ഥാനം നേടിയ അഭിമാനകരമായ നേട്ടങ്ങള്‍ അവതരിപ്പിക്കാന്‍ തയ്യാറാണ്. പ്രതിപക്ഷത്തിനു പറയാനുള്ള കാര്യങ്ങള്‍ ക്ഷമയോടെ കേട്ടിരിക്കാനും സന്നദ്ധരാണ്'-അദ്ദേഹം പറഞ്ഞു.