Saturday, March 14, 2026 Last Updated 6 Min 9 Sec ago English Edition
Todays E paper
Ads by Google
Thursday 29 Jan 2026 11.49 PM

'ആശ' സമരത്തിനു വിമര്‍ശനം

തിരുവനന്തരപുരം: ഓണറേറിയം വര്‍ധനയ്‌ക്കുവേണ്ടി സമരം ചെയ്‌ത ഒരു വിഭാഗം ആശവര്‍ക്കര്‍മാരെ വിമര്‍ശിച്ചും ക്ഷേമപദ്ധതികള്‍ പ്രത്യേകം ഉയര്‍ത്തിക്കാട്ടിയും മന്ത്രി കെ.എന്‍. ബാലഗോപാല്‍. കേന്ദ്രസര്‍ക്കാരിന്റെ സ്‌കീമുകളില്‍ പണിയെടുക്കുന്നവര്‍ക്ക്‌ കേന്ദ്രം ദശാബ്‌ദങ്ങള്‍ക്ക്‌ മുമ്പ്‌ നിശ്‌ചയിച്ച ഓണറേറിയമാണ്‌ ഇപ്പോഴും നല്‍കുന്നതെന്ന്‌ ബജറ്റ്‌ പ്രസംഗത്തില്‍ മന്ത്രി കുറ്റപ്പെടുത്തി.
ആനുകൂല്യങ്ങള്‍ ഇതിനിടയില്‍ പല തവണ കൂട്ടി നല്‍കിയ സംസ്‌ഥാനത്തിനെതിരേ സമരം ചെയ്യുകയും കേന്ദ്രത്തെ പുകഴ്‌ത്തുകയും ചെയ്യുന്ന സംഭവങ്ങള്‍ അരങ്ങേറുകയുണ്ടായി.
കേന്ദ്രസര്‍ക്കാരിനെതിരേ കേരളത്തിലും ഡല്‍ഹിയിലും സമരം നടത്തുന്നതിനെക്കുറിച്ച്‌ ബന്ധപ്പെട്ടവര്‍ ആലോചിക്കണം. അതെന്തായാലും സ്‌കീം വര്‍ക്കേഴ്‌സിനെ ചേര്‍ത്തുപിടിക്കുന്ന നയമാണ്‌ ഇടതുപക്ഷം എക്കാലവും പിന്തുടരുകയെന്നും ബാലഗോപാല്‍ ഉറപ്പുനല്‍കി. സര്‍ക്കാരിന്റെ ധനസ്‌ഥിതി പരിശോധിച്ച്‌ അധികബാധ്യത ഏറ്റെടുക്കാന്‍ കഴിയും എന്നുറപ്പിച്ചിട്ടാണ്‌ കഴിഞ്ഞ ഒക്‌ടോബര്‍ 29നു മുഖ്യമന്ത്രി വിവിധ പെന്‍ഷനുകളും ഓണറേറിയങ്ങളും വര്‍ധിപ്പിച്ചുകൊണ്ടുള്ള പ്രസ്‌താവന നടത്തിയത്‌. അതിനോട്‌ അനുബന്ധിച്ചു മൂന്ന്‌ പുതിയ പദ്ധതികള്‍ കൂടി പ്രഖ്യാപിച്ചിരുന്നു. പുതിയ പദ്ധതികളില്‍ ആദ്യത്തേത്‌ നിലവിലുള്ള മറ്റു സാമൂഹികക്ഷേമ പദ്ധതികളിലൊന്നും ഗുണഭോക്‌താക്കളാകാത്ത 35-നും 60-നും ഇടയില്‍ പ്രായമുള്ള ട്രാന്‍സ്‌വുമണ്‍ അടക്കമുള്ള സ്‌ത്രീകള്‍ക്ക്‌ പ്രതിമാസം ആയിരം രൂപ ധനസഹായം ഉറപ്പാക്കുന്ന മുഖ്യമന്ത്രിയുടെ സ്‌ത്രീ സുരക്ഷാ പദ്ധതിയാണ്‌. 31 ലക്ഷം പേര്‍ക്കാണ്‌ ഇതിന്റെ പ്രയോജനം ലഭിക്കുക.
ഇതുവരെ16.32 ലക്ഷംപേര്‍ ഈ പദ്ധതിയില്‍ അംഗമായി. ഈ പദ്ധതിക്കായി 3720 കോടി രൂപ വകയിരുത്തി. രണ്ടാമത്തേത്‌ അഭ്യസ്‌തവിദ്യരും തൊഴിലിനായി വിവിധ പരിശീലനങ്ങളില്‍ഏര്‍പ്പെട്ടിരിക്കുന്നവരുമായ ചെറുപ്പക്കാര്‍ക്ക്‌ പ്രോത്സാഹന സഹായം എന്ന നിലയില്‍ പ്രഖ്യാപിച്ചു നടപ്പാക്കിയ മുഖ്യമന്ത്രിയുടെ കണക്‌ട്‌ ടു വര്‍ക്ക്‌ സ്‌കോളര്‍ഷിപ്പ്‌ പദ്ധതിയാണ്‌.
അഞ്ച്‌ ലക്ഷം ചെറുപ്പക്കാര്‍ക്ക്‌ ഇതിന്റെ പ്രയോജനം ലഭിക്കും. ഇതുവരെ ഈ പദ്ധതിയില്‍ 68,731 പേര്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്‌.
ആദ്യ മാസത്തെ സ്‌കോളര്‍ഷിപ്പ്‌ തുക വിതരണം ചെയ്‌തുകഴിഞ്ഞു.
മുഖ്യമന്ത്രിയുടെ കണക്‌ട്‌ ടു വര്‍ക്ക്‌ സ്‌കോളര്‍ഷിപ്പ്‌ പദ്ധതിക്കായി 400 കോടി രൂപ മാറ്റിവച്ചു. മൂന്നാമത്തേത്‌ കുടുംബശ്രീ എ.ഡി.എസുകള്‍ക്ക്‌ 2025 നവംബര്‍ ഒന്നാം തീയതി മുതല്‍ പ്രതിമാസം ആയിരം രൂപ പ്രവര്‍ത്തന ഗ്രാന്റായി നല്‍കാനുള്ള തീരുമാനമായിരുന്നു. 19,470 എ.ഡി.എസുകള്‍ക്ക്‌ ഇതിന്റെ പ്രയോജനം ലഭിച്ചുതുടങ്ങിയെന്നും മന്ത്രി പറഞ്ഞു.

Ads by Google
Thursday 29 Jan 2026 11.49 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW