Saturday, March 14, 2026 Last Updated 3 Min 14 Sec ago English Edition
Todays E paper
Ads by Google
Thursday 29 Jan 2026 08.41 AM

' മതവികാരം വ്രണപ്പെടുത്തി' ; നടന്‍ രണ്‍വീര്‍ സിങ്ങിനെതിരേ കേസെടുത്ത് പോലീസ്

insult, case

ബെംഗളൂരു: മതവികാരം വ്രതപ്പെടുത്തിയെന്ന പരാതിയില്‍ ബോളിവുഡ് താരം രണ്‍വീര്‍ സിങ്ങിനെതിരേ കേസെടുത്ത് ബെംഗളൂരു പോലീസ്. ചാമുണ്ഡി ദൈവത്തെ വികലമായി അനുകരിച്ചെന്ന് ചുണ്ടിക്കാട്ടിയാണ് പരാതി. നവംബര്‍ 28-ന് ഗോവ അന്താരാഷ്ട്രാ ചലച്ചിത്ര മേളയുടെ സമാപനവേദിയില്‍ രണ്‍വീര്‍ ' കാന്താര: എ ലെജന്‍ഡ്- ചാപ്റ്റര്‍ വണ്‍' എന്ന ചിത്രത്തിലെ നായകന്‍ ഋഷഭ് ഷെട്ടിയെ അനുകരിച്ചിരുന്നു. വേദിയില്‍ രണ്‍വീര്‍ സിങ് പഞ്ചുരുളി/ഗുളികദൈവത്തെ പരിഹാസ്യമായി അവതരിപ്പിച്ചു. ' കാന്താര' യിലെ നായകന്‍ ഋഷഭ് ഷെട്ടിയുടെ സാന്നിധ്യത്തില്‍ ചാമുണ്ടി ദൈവത്തെ ' പെണ്‍പ്രേതം' എന്ന് വിശേഷിപ്പിച്ചു. ദൈവഭാവങ്ങളെ വികലമായി ചിത്രീകരിക്കരുതെന്ന് അഭ്യര്‍ഥിച്ചിട്ടും രണ്‍വീര്‍ പ്രവൃത്തി തുടര്‍ന്നുവെന്നും പരാതിയില്‍ ആരോപിക്കുന്നു.

ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അഭിഭാഷകനായ പ്രശാന്ത് മെത്തല്‍ ആണ് പരാതിക്കാരന്‍. തീരദേശ കര്‍ണാടകയിലെ പരമ്പരാഗത ഭൂതകോല ആചാരങ്ങളില്‍ വിശ്വസിക്കുന്ന വ്യക്തിയാണ് താനെന്നും ചമുണ്ടി തന്റെ കുടുംബ ദേവതയാണെന്നും പരാതിക്കാരന്‍ പറയുന്നു. രണ്‍വീര്‍ സിങ്ങിന്റെ നടപടികള്‍ ബോധപൂര്‍വവും ദുരുദ്ദേശപരവും മതവിശ്വാസം വ്രണപ്പെടുത്താനും സമുദായങ്ങള്‍ക്കിടയില്‍ കുഴപ്പം സൃഷ്ടിക്കാനും ഉദ്ദേശിച്ചുളളതാണെന്നും പ്രശാന്ത് മെത്തല്‍ ആരോപിച്ചു.

ബെംഗളൂരു ഒന്നാം അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിക്കുമുമ്പാകെ വന്ന സ്വകാര്യ അന്യായത്തിലാണ് തുടര്‍നടപടി. ഡിസംബര്‍ 27-ന് സമര്‍പ്പിച്ച അന്യായത്തെത്തുടര്‍ന്ന് ജനുവരി കേസെടുക്കാന്‍ ഉത്തരവിടുകയായിരുന്നു. തുടര്‍ന്നാണ് ബെംഗളൂരു ഹൈ ഗ്രൗണ്ട്‌സ് പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. ഭാരതീയ ന്യായ സംഹിതയുടെ 175 (3), 196, 299, 302 വകുപ്പുകള്‍ പ്രകാരമാണ് കേസ്. ഏപ്രില്‍ എട്ടിന് കോടതി കേസ് വീണ്ടും പരിഗണിക്കും.

Ads by Google
Ads by Google
LATEST NEWS
TRENDING NOW