-->
സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരമാണ് രേണു സുധി. രേണു പങ്കുവെച്ച ഒരു ഡാന്‍സ് വീഡിയോ ഇപ്പോള്‍ വൈറലാവുകയാണ്. സമൂഹമാധ്യമങ്ങളില്‍ റൈവലായ ' എപ്പടി സുഹം' എന്ന സിംഹള- തമിഴ് ഗാനത്തിനാണ് രേണു ചുവടുവെയ്ക്കുന്നത്. മുന്‍പും ഇതേ ഗാനത്തിന് രേണു ഡാന്‍സ് ചെയ്തിട്ടുണ്ട്.
' വീണ്ടും' എന്ന അടിക്കുറിപ്പിനൊപ്പമാണ് രേണു ഡാന്‍സ് വീഡിയോ പോസ്റ്റ് ചെയ്തത്. ഷോര്‍ട്ട്‌സും ബനിയനും ധരിച്ചാണ് ഇത്തവണയും രേണുവിന്റെ ഡാന്‍സ്. രേണുവിന്റെ വീഡിയോയ്ക്ക് താഴെ താരത്തെ പിന്തുണച്ചും വിമര്‍ശിച്ചും കമന്റുകള്‍ വരുന്നുണ്ട്.
അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ ഭാര്യയാണ് രേണു. സമൂഹമാധ്യമങ്ങളില്‍ പലപ്പോഴും രേണുവിന് നേരെ വിമര്‍ശനങ്ങള്‍ വരാറുണ്ട്. അതേസമയം, വലിയൊരു ആരാധക വൃന്ദവും താരത്തിനുണ്ട്.