Sunday, March 15, 2026 Last Updated 8 Min 35 Sec ago English Edition
Todays E paper
Ads by Google
Wednesday 28 Jan 2026 11.43 PM

മൈജി മെഗാ റിക്രൂട്ട്‌മെന്റ്‌ െ്രെഡവ്‌ ഫെബ്രുവരി നാലിന്‌

കോഴിക്കോട്‌: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ ഗാഡ്‌ജറ്റ്‌സ്‌ ആന്‍ഡ്‌ ഹോം അപ്ലയന്‍സസ്‌ സെയില്‍സ്‌ സര്‍വീസ്‌ നെറ്റ്‌വര്‍ക്കായ മൈജി ഈ വര്‍ഷം തുടങ്ങാനിരിക്കുന്ന 40 പുതിയ ഷോറൂമുകളിലേക്കായി അടുത്ത മാസം നാലിന്‌ മെഗാ റിക്രൂട്ട്‌മെന്റ്‌ ൈഡ്രവ്‌ നടത്തുന്നു. മുഴുദിന വാക്ക്‌ ഇന്‍ ഇന്റര്‍വ്യൂ ആണ്‌ നടക്കുക. ഇന്റര്‍വ്യൂ സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ 7994006622, 9745002266, 7306220077 എന്നീ നമ്പറുകളിലും ന്ദന്ദന്ദ.ത്ഥഗ്നദ്ധണ്ഡത്നദ്ദ.്യഗ്നണ്ഡ ലും ലഭ്യമാണ്‌. കണ്ണൂര്‍, കോഴിക്കോട്‌, പെരിന്തല്‍മണ്ണ, കൊച്ചി, കോട്ടയം, കൊല്ലം എന്നിവിടങ്ങളിലെ റീജണല്‍ ഓഫീസുകളിലാണ്‌ റിക്രൂട്ട്‌മെന്റിന്റെ ആദ്യഘട്ടം നടക്കുക.
കേരളത്തിനകത്തും പുറത്തുമായി ആരംഭിക്കുന്ന ഷോറൂമുകളില്‍ 3000 ത്തിലധികം തൊഴിലവസരങ്ങളാണുള്ളതെന്നും ഇത്രയും പേര്‍ക്കു ജോലി നല്‍കാന്‍ കഴിയുന്നതില്‍ ഏറെ അഭിമാനിക്കുന്നുവെന്നും മൈജി ഇന്ത്യ െ്രെപവറ്റ്‌ ലിമിറ്റഡ്‌ ചെയര്‍മാന്‍ എ. കെ. ഷാജി പറഞ്ഞു. ബ്രാഞ്ച്‌ മാനേജര്‍, അസിസ്‌റ്റന്റ്‌ മാനേജര്‍, ഷോറൂം സെയില്‍സ്‌ സ്‌റ്റാഫ്‌ (മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്‌, ടി.വി, എ.സി, ഹോം അപ്ലയന്‍സസ്‌, സ്‌മോള്‍ അപ്ലയന്‍സസ്‌, ക്രോക്കറി, ഡിജിറ്റല്‍ ആക്‌സസറീസ്‌), വെയര്‍ ഹൗസ്‌ ഗ്രൗണ്ട്‌സ്‌റ്റാഫ്‌/എക്‌സിക്യൂട്ടീവ്‌സ്‌, മൊബൈല്‍ ഫോണ്‍, ഹോം അപ്ലയന്‍സസ്‌ ടെക്‌നീഷ്യന്‍സ്‌ തുടങ്ങി വിവിധ വിഭാഗങ്ങളിലേക്കാണ്‌ ജീവനക്കാരെ തെരഞ്ഞെടുക്കുന്നത്‌. എസ്‌.എസ്‌.എല്‍.സി. മുതല്‍ എന്‍ജിനീയറിങ്‌വരെ യോഗ്യതയുള്ളവര്‍ക്ക്‌ അപേക്ഷിക്കാം.

Ads by Google
Wednesday 28 Jan 2026 11.43 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW