-->
മട്ടാഞ്ചേരി: ഉയരങ്ങളിലേക്കുള്ള സ്വര്‍ണത്തിന്റെ കുതിപ്പ് തുടരുന്നു. ഇന്നലെ രണ്ടു
തവണയായി 470 രൂപ കുതിച്ച് ഗ്രാമിന് 15,315 രൂപയിലെത്തി. പവന് 3,760 രൂപ കൂടി 1,22,520 രൂപയായി. ഈ മാസത്തെ റെക്കോഡ് വിലയാണിത്.
ഈ മാസം അഞ്ചിനാണ് സ്വര്‍ണം പവന് ലക്ഷം കടന്ന് 1,01,360 രൂപയായത്. തുടര്‍ന്ന് ഇന്നലെ വരെ പതിനാറു തവണ റെക്കോഡ് വിലകള്‍ തിരുത്തിക്കുറിച്ചു. കഴിഞ്ഞ നാലാഴ്‌ചയ്‌ക്കിടെ ആഭൃന്തര വില സ്വര്‍ണം പവന് 23,480 രൂപയാണു കൂടിയത്. താമസിയാതെ ജനപ്രിയമായ 22 കാരറ്റ് സ്വര്‍ണം പവന് ഒന്നേകാല്‍ ലക്ഷം രൂപ കടക്കും. രണ്ടു ഘട്ടങ്ങളിലായി രാജ്യാന്തര വില സ്വര്‍ണം ഔണ്‍സിന് (31.1 ഗ്രാം) 90 ഡോളറിന്റെ വര്‍ധനയുണ്ടായതോടെയാണ് അന്താരാഷ്‌ട്ര തലത്തില്‍ വില കുതിച്ചത്.
24 കാരറ്റ് 4,110 രൂപ കൂടി പവന് 1,33,670 രൂപ. 18 കാരറ്റ് 3,080 രൂപ കുടി പവന് 1,00,250 രൂപ. സ്വര്‍ണവില ഉയരുന്നതിന്റെ ചുവടുപിടിച്ച് വെള്ളിവിലയും കുതിച്ചു. ഇന്നലെ പതിമൂന്ന് രൂപ കൂടി ഗ്രാമിന് 400 രൂപയായി. കഴിഞ്ഞ പത്തു ദിവസത്തിനിടെ വെള്ളി ഗ്രാമിന് 82 രൂപയാണു കൂടിയത്. വിനിമയ നിരക്കില്‍ രൂപ 92 ആയി ഇടിഞ്ഞു.