-->
പത്തനംതിട്ട/കൊച്ചി: മൂന്നാം ലൈംഗിക പീഡനക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയ്‌ക്ക് പത്തനംതിട്ട സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു. എല്ലാം ശനിയാഴ്‌ചയും അന്വേഷണ ഉദ്യോഗസ്‌ഥനു മുന്നില്‍ ഹാജരാകണം, പരാതിക്കാരിയെയോ സാക്ഷികളെയോ സ്വാധീനിക്കാന്‍ പാടില്ല, അന്വേഷണവുമായി സഹകരിക്കണം,
സാമൂഹിക മാധ്യമങ്ങള്‍ വഴി അപമാനിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യരുത് തുടങ്ങിയ വ്യവസ്‌ഥകളിലാണ് ജാമ്യം. അമ്പതിനായിരം രൂപയും രണ്ട് ആള്‍ ജാമ്യവും നല്‍കണം.
നിലവില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ മാവേലിക്കര സ്‌പെഷല്‍ ജയിലില്‍ റിമാന്‍ഡിലാണ്.അറസ്‌റ്റിലായി 18-ാം ദിവസമാണ് ജാമ്യം ലഭിക്കുന്നത്. നേരത്തെ ജാമ്യാപേക്ഷയില്‍ ഇരു ഭാഗത്തിന്റേയും വാദം കേട്ട കോടതി വിധി പറയാനായി കോടതി കേസ് ഈ മാസം 24 ലേക്ക് മാറ്റിയിരുന്നു.
എന്നാല്‍ 24 ന് കേസ് വിളിച്ചപ്പോള്‍ പരാതിക്കാരിയുമായി ഉണ്ടായത് ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധം മാത്രമാണെന്ന് സ്‌ഥാപിക്കാനായി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ച ശബ്‌ദരേഖയുടെ ആധികാരികതയില്‍ പ്രോസിക്യൂഷന്‍ സംശയം ഉന്നയിച്ചു.
ശബ്‌ദരേഖ ശാസ്‌ത്രീയ പരിശോധനക്ക് വിധേയമാക്കണമെന്നും ആവശ്യപ്പെട്ടു. പ്രോസിക്യൂഷന്റെ ആവശ്യം പരിഗണിച്ചാണ് കോടതി കേസ് വിധി പറയാനായി വീണ്ടും ഇന്നലത്തേക്ക് മാറ്റിയത്.
അതേസമയം, ാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയ്‌ക്കെതിരേ ചുമത്തിയ ആദ്യ ബലാത്സംഗ ക്കേസില്‍ നടന്നത് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമാണെന്ന് നിരീക്ഷിച്ച് ഹൈക്കോടതി. പരാതിയില്‍ പറയുന്ന സംഭവത്തിന് ശേഷവും യുവതി രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ. ആയ പാലക്കാട്ടേക്ക് പോയതായി കാണുന്നെന്നും കോടതി പറഞ്ഞു. വാട്‌സാപ്പ് ചാറ്റുകളടക്കം പരിശോധിച്ച കോടതി, യുവതിയുടെ എഫ്.ഐ.ആര്‍. സേ്‌റ്ററ്റ്‌മെന്റ് വായിച്ച ശേഷമാണ് പരാമര്‍ശം നടത്തിയത്. യുവതി മൊഴിയില്‍ പറയുന്ന സംഭവങ്ങള്‍ പരിശോധിക്കുമ്പോള്‍ ബലാത്സംഗം നടന്നതായി കണക്കാക്കാന്‍ ആകില്ലെന്ന് കോടതി വിലയിരുത്തി.