-->
മട്ടാഞ്ചേരി: സ്വര്‍ണവില ഇന്നലെ കയറിയിറങ്ങി. രാവിലെ പവന് 1,800 രൂപയാണ് കൂടിയത്. വൈകിട്ട് 560 രൂപ കുറഞ്ഞ് പവന് 1,18.760 രൂപയായി. ഇന്നലെ പവന് 1,240 രൂപയുടെ വര്‍ധന.
രാജ്യാന്തര സ്വര്‍ണ വില ഔണ്‍സിന് (31.1 ഗ്രാം) 5,074 ഡോളറായി ഉയര്‍ന്നു. 24 കാരറ്റ് സ്വര്‍ണത്തിന്റെ വില പവന് 1,29,660 രൂപയും 18 കാരറ്റിന്റെ വില പവന് 97,170 രൂപയുമായി.
വെള്ളി വില ഗ്രാമിന് പന്ത്രണ്ട് രൂപ കൂടി. ഗ്രാമിന് 387 രൂപ. വിനിമയ നിരക്കില്‍ രൂപയുടെ മൂല്യം 91.61 ആയി മെച്ചപ്പെട്ടു.