Saturday, March 14, 2026 Last Updated 1 Min 23 Sec ago English Edition
Todays E paper
Ads by Google
Tuesday 27 Jan 2026 11.30 PM

ൈക്രസ്‌തവര്‍ക്കെതിരായ ആക്രമണം: ദേശീയ കമ്മിഷനെ നിയോഗിക്കണമെന്ന്‌ ജോസ്‌ കെ. മാണി

ന്യൂഡല്‍ഹി: രാജ്യവ്യാപകമായി ൈക്രസ്‌തവര്‍ക്കും ൈക്രസ്‌തവ ആരാധനാലയങ്ങള്‍ക്കും മതസ്‌ഥാപനങ്ങള്‍ക്കും നേരേ നടക്കുന്ന നിരന്തര ആക്രമണങ്ങളുടെ നിജസ്‌ഥിതി അന്വേഷിക്കാന്‍ ദേശീയ കമ്മിഷനെ നിയോഗിക്കണമെന്നു കേരള കോണ്‍ഗ്രസ്‌ (എം) ചെയര്‍മാന്‍ ജോസ്‌ കെ. മാണി ആവശ്യപ്പെട്ടു. ഇത്തരം ആക്രമണങ്ങള്‍ക്ക്‌ ആസൂത്രിത സ്വഭാവമുണ്ടോയെന്ന അന്വേഷണം അനിവാര്യമാണെന്നും ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ അദ്ദേഹം നിര്‍ദേശിച്ചു. ൈക്രസ്‌തവ വിശ്വാസികള്‍ക്കെതിരായ തുടര്‍ ആക്രമണങ്ങള്‍ അതീവ ഗൗരവത്തോടെ കേന്ദ്രസര്‍ക്കാര്‍ കൈകാര്യം ചെയ്യണം. ആക്രമണങ്ങള്‍ തടയാന്‍ അതതു സംസ്‌ഥാന സര്‍ക്കാരുകള്‍ക്കു കര്‍ശന നിര്‍ദേശം നല്‍കണം. റബറിന്റെ താങ്ങുവില വര്‍ധിപ്പിക്കുന്നതിനു കേരളത്തിനു കേന്ദ്രസര്‍ക്കാരിന്റെ ധനസഹായമുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Ads by Google
Tuesday 27 Jan 2026 11.30 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW