-->
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയിലെ മുഖ്യപ്രതികള്‍ക്കു സ്വാഭാവിക ജാമ്യം അനുവദിക്കുന്നതിനുള്ള വഴിയൊരുക്കിയത് എസ്.ഐ.ടി. ആണെന്ന ആരോപണത്തിലുറച്ചു കോണ്‍ഗ്രസ്. കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ മുരാരി ബാബുവിനു ജാമ്യം ലഭിച്ചതു പ്രത്യേക അന്വേഷണ സംഘത്തിന്റെ ഒത്തുകളിയാണെന്നാണ് ആക്ഷേപം.
90 ദിവസത്തിനുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ലെങ്കില്‍ സ്വാഭാവികമായി ജാമ്യം ലഭിക്കുമെന്ന് വ്യക്‌തമായി അറിയാമായിരുന്നിട്ടും കേസന്വേഷണം വൈകിപ്പിച്ചുവെന്നാണു കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം. നേരത്തെ കേസില്‍ ഒന്നാം പ്രതിയായ ഉണ്ണിക്കൃഷ്‌ണന്‍ പോറ്റിക്കും കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചിരുന്നു.