Saturday, March 14, 2026 Last Updated 42 Min 37 Sec ago English Edition
Todays E paper
Ads by Google
Tuesday 27 Jan 2026 11.30 PM

വി. എസ്‌. ഉണ്ടായിരുന്നെങ്കില്‍ പത്മ പുരസ്‌കാരം നിരസിച്ചേനെ: എം.എ. ബേബി

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ വി.എസ്‌. അച്യുതാനന്ദന്‍ ഉണ്ടായിരുന്നെങ്കില്‍ പത്മ പുരസ്‌കാരം നിരസിക്കുമായിരുന്നെന്നു സി.പി.എം. ജനറല്‍ സെക്രട്ടറി എം.എ. ബേബി. പുരസ്‌കാരം വാങ്ങണോയെന്ന്‌ തീരുമാനിക്കേണ്ടത്‌ കുടുംബമാണെന്നും അദ്ദേഹം പറഞ്ഞു. ഇ.എം.എസ്‌, ജ്യോതി ബസു, ബുദ്ധദേവ്‌ ഭട്ടാചാര്യ, ഹര്‍കിഷന്‍ സിങ്‌ സുര്‍ജിത്‌ തുടങ്ങിയവര്‍ പത്മ പുരസ്‌കാരം നിരസിച്ചിരുന്നു. ജനങ്ങള്‍ക്കുവേണ്ടി നടത്തിയ രാഷ്‌ട്രീയ പ്രവര്‍ത്തനത്തിന്‌ പുരസ്‌കാരം സ്വീകരിക്കാനില്ലെന്നും വിനയപൂര്‍വം നിരസിക്കുകയാണെന്നുമാണ്‌ ഇവര്‍ പറഞ്ഞത്‌. വി.എസ്‌. ജീവിച്ചിരുന്നെങ്കില്‍ നന്ദി പറഞ്ഞ്‌, അവാര്‍ഡ്‌ സ്വീകരിക്കില്ലെന്ന്‌ പറഞ്ഞേനേ. വി.എസിനു പത്മപുരസ്‌കാരം ലഭിച്ചതില്‍ കുടുംബം സന്തോഷം പ്രകടിപ്പിച്ചിട്ടുണ്ട്‌. എന്നാല്‍, വാങ്ങണോ വേണ്ടയോ എന്നതു രണ്ടാമത്തെ കാര്യമാണെന്നും അതു കുടുംബം ആലോചിച്ച്‌ തീരുമാനിക്കേണ്ടതാണെന്നും ബേബി പറഞ്ഞു.

Ads by Google
Tuesday 27 Jan 2026 11.30 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW