-->
കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിയായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിനെ കൊല്ലം വിജിലന്‍സ് കോടതി 14 ദിവസത്തേക്കു കൂടി റിമാന്‍ഡ് ചെയ്‌തു.
റിമാന്‍ഡ് കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍ പത്മകുമാറിനെ ഫെബ്രുവരി 10-ന് വീണ്ടും കോടതിയില്‍ ഹാജരാക്കും. 2019-ലെ സ്വര്‍ണക്കൊള്ള കേസിലാണ് പത്മകുമാര്‍ അറസ്‌റ്റിലായത്. കേസില്‍ അറസ്‌റ്റിലാവുന്ന ആറാമനും രണ്ടാമത്തെ ബോര്‍ഡ് പ്രസിഡന്റുമാണ്. ഉണ്ണികൃഷ്‌ണന്‍ പോറ്റിക്ക് ഒത്താശ ചെയ്‌തതില്‍ പത്മകുമാറിന് പങ്കുണ്ടെന്നാണ് എസ്.ഐ.ടിയുടെ കണ്ടെത്തല്‍. ഇതേസമയം സ്വര്‍ണം ചെമ്പെന്നു രേഖപ്പെടുത്തിയതിന്റെ രേഖകളില്‍ ശാസ്‌ത്രീയ പരിശോധന നടത്താന്‍ എസ്.ഐ.ടി. തീരുമാനിച്ചു. ഇതിന്റെ ഭാഗമായി മിനിട്‌സ് തിരുത്തിയത് ഉറപ്പാക്കാനായി എ. പത്മകുമാറിന്റെ കൈയക്ഷരം പരിശോധിക്കും.