Friday, March 13, 2026 Last Updated 14 Min 56 Sec ago English Edition
Todays E paper
Ads by Google
Tuesday 27 Jan 2026 11.30 PM

എസ്‌.എന്‍.ഡി.പി. ഐക്യം വേണ്ടെന്ന്‌ എന്‍.എസ്‌.എസ്‌. തീരുമാനം

ചങ്ങനാശേരി: എന്‍.എസ്‌.എസ്‌- എസ്‌.എന്‍.ഡി.പി. ഐക്യവുമായി മുന്നോട്ടു പോകേണ്ടതില്ലെന്ന്‌ പെരുന്നയില്‍ കൂടിയ എന്‍.എസ്‌.എസ്‌. ഡയറക്‌ടര്‍ ബോര്‍ഡ്‌ യോഗം തീരുമാനിച്ചു. ഐക്യം പല കാരണങ്ങളാലും പല തവണ വിജയിക്കാത്ത സാഹചര്യത്തില്‍ വീണ്ടും ഒരു ഐക്യശ്രമം പരാജയമാകുമെന്ന കാര്യം ഇപ്പോഴത്തെ രാഷ്‌ട്രീയസാഹചര്യങ്ങളാല്‍ തന്നെ വ്യക്‌തമാകുന്നതായി എന്‍.എസ്‌.എസ്‌. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ അറിയിച്ചു. എന്‍.എസ്‌.എസിന്‌ അടിസ്‌ഥാനമൂല്യങ്ങളില്‍നിന്ന്‌ വ്യതിചലിക്കാനും ആവില്ല. അതിനാല്‍ വീണ്ടും ഒരു ഐക്യം പ്രായോഗികമല്ല, പ്രത്യേകിച്ച്‌ എന്‍.എസ്‌.എസിന്‌ എല്ലാ രാഷ്‌ട്രീയപ്പാര്‍ട്ടികളോടും സമദൂരനിലപാട്‌ ഉള്ളതിനാല്‍. മറ്റെല്ലാ സമുദായങ്ങളോടുമെന്നവണ്ണം എസ്‌.എന്‍.ഡി.പിയോടും സൗഹാര്‍ദത്തില്‍ വര്‍ത്തിക്കാനാണ്‌ എന്‍.എസ്‌.എസ്‌. ആഗ്രഹിക്കുന്നതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
നേരത്തേ, എസ്‌.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും എന്‍.എസ്‌.എസ്‌. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരും ഐക്യ നീക്കം ശക്‌തമാക്കിയിരുന്നു. എന്നാല്‍, ഡയറക്‌ടര്‍ ബോര്‍ഡ്‌ യോഗത്തില്‍ ഭൂരിഭാഗം പേരും സാമുദായിക ഐക്യനീക്കത്തെ എതിര്‍ക്കുകയായിരുന്നു. ഇതിനൊപ്പം ജനറല്‍ സെക്രട്ടറിയും ഐക്യം വേണ്ടെന്ന നിലപാട്‌ ശരിവച്ചതോടെയാണ്‌ ഇക്കാര്യത്തില്‍ അന്തിമതീരുമാനമായത്‌. ജനറല്‍ സെക്രട്ടറിയുടെ കൂടി അംഗീകാരത്തോടെയാണ്‌ ഐക്യ നീക്കത്തില്‍നിന്നുള്ള എന്‍.എസ്‌.എസിന്റെ പിന്മാറ്റം. മുസ്ലിം ലീഗിനെതിരായ വെള്ളാപ്പള്ളിയുടെ കടുത്ത വിമര്‍ശനങ്ങള്‍ തുടരുന്ന സാഹചര്യം സമദൂരമെന്ന നിലപാടിന്‌ വെല്ലുവിളിയാണെന്ന്‌ എന്‍.എസ്‌.എസ്‌. വിലയിരുത്തി. ഐക്യനീക്കത്തിന്‌ ദൂതനായി മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയെനിയോഗിച്ചതും വലിയ തിരിച്ചടിയായെന്നാണു വിലയിരുത്തല്‍.

Ads by Google
Tuesday 27 Jan 2026 11.30 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW