Wednesday, March 11, 2026 Last Updated 6 Min 25 Sec ago English Edition
Todays E paper
Ads by Google
Tuesday 27 Jan 2026 04.17 PM

ജെ.സി.ഡാനിയേല്‍ പുരസ്കാരം വാങ്ങിയ ശേഷം 'അമ്മ മനസ് തങ്ക മനസ്' പാടി ശാരദ; ചേർത്തു പിടിച്ച് മമ്മൂട്ടി; കൃഷ്ണനേയും അമ്മയെയും വീണ്ടും കണ്ട സന്തോഷത്തിൽ ആരാധകർ

uploads/news/2026/01/822733/Untitled-7.jpg
Actress Saradha receives award and sing amma manass song (Image Source: Instagram)

തിരുവനന്തപുരത്ത് നിശാഗന്ധി സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ വേദിയായപ്പോൾ വൻ ആവേശത്തോടെ ആരാധകരും പ്രേക്ഷകരും അവിടേക്ക് ഒഴുകിയെത്തി. മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി മികച്ച നടനുള്ള അവാർഡ് ഏറ്റുവാങ്ങുന്നതു കാണാനാണ് കൂടുതൽ പ്രേക്ഷകരും എത്തിയത്.
പുരസ്‌കാരം വാങ്ങിയ ശേഷം പ്രിയ താരങ്ങൾ വികാരഭരിതരായി സംസാരിച്ചപ്പോൾ സദസ്സിൽ നിന്ന് കരഘോഷങ്ങൾ മുഴങ്ങി. അവിസ്മരണീയമായ പല നിമിഷങ്ങൾക്കും ഈ വേദി സാക്ഷ്യം വഹിച്ചു.
ഇപ്പോഴിതാ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര സമർപ്പണ വേദിയിൽ മമ്മൂട്ടിക്ക് മുന്നിൽ 'അമ്മ മനസ് തങ്ക മനസ്' പാട്ട് പാടുന്ന നടി ശാരദയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്.
ജെ.സി.ഡാനിയേല്‍ പുരസ്കാരം വാങ്ങിയതിന് ശേഷമുള്ള മറുപടി പ്രസംഗത്തിൽ, 'ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്കും മമ്മൂക്ക അവർകളെ..
' എന്ന് പറഞ്ഞു. ശേഷം 'അമ്മ മനസ് തങ്കമനസ്' എന്ന് രണ്ട് വരി പാടി ശാരദ ചിരിച്ചു.
"ഇത്രയും കാലം തന്ന പ്രോത്സാഹനത്തിന് നന്ദി, ഇന്ന് ഞാന്‍ നിങ്ങളുടെ മുന്‍പില്‍ നില്‍ക്കുന്നുണ്ടെങ്കില്‍ അതിന് കാരണം നിങ്ങളാണ്. അതിന് എന്നും നന്ദിയുണ്ട്. സന്തോഷത്താല്‍ വാക്കുകള്‍ വരുന്നില്ല. എല്ലാവരെയും കണ്ടതില്‍ സന്തോഷം.
ഞാൻ പകുതി മലയാളി പകുതി തെലുങ്ക് ആണ്. എന്റെ അമ്മയുടെ കുടുംബം കോഴിക്കോടാണ്. അവര് മേനോന്മാരാണ്.
നിങ്ങള്‍ ആദരിച്ചതുകൊണ്ടു മാത്രമാണ് ഇത്രയും നാള്‍ അഭിനയിക്കാൻ സാധിച്ചത്. അവാര്‍ഡ് നല്‍കിയ സര്‍ക്കാരിനും നന്ദി പറയുന്നു..." ശാരദ പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്കാരം മുഖ്യമന്ത്രി നടി ശാരദയ്ക്ക് നല്‍കുമ്പോള്‍, പ്രിയ അഭിനേത്രിക്കുള്ള മലയാളത്തിന്റെ ആദരം പോലെ സദസ് മുഴുവൻ എണീറ്റ് നിന്ന് കരോഘോഷം മുഴക്കി. ശാരീരിക അവശതകൾ മൂലം വീൽച്ചെയറിലാണ് ശാരദ എത്തിയത്.

പുരസ്‌കാരം വാങ്ങിയ ശേഷം ശാരദ മമ്മൂട്ടിയുടെ കൈകളിൽ പിടിച്ചു. സ്വന്തം അമ്മയെ എന്ന പോലെ മമ്മൂട്ടി ശാരദയെ ചേർത്തുനിർത്തി പുഞ്ചിരിച്ചു. ഒരിക്കൽ കൂടി 'രാപകൽ' സിനിമയിലെ അമ്മയെയും കൃഷ്ണനെയുമാണ് പ്രേക്ഷകർ അവിടെ കണ്ടത്.
2005ല്‍ പുറത്തുവന്ന 'രാപ്പകല്‍" എന്ന ചിത്രത്തിലെ പാട്ടാണ് 'അമ്മ മനസ് തങ്ക മനസ്' എന്നത്. ചിത്രത്തില്‍ മമ്മൂട്ടിയും ശാരദയുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ശാരദയുടെ പുത്രതുല്യനായ കൃഷ്ണൻ എന്ന കഥാപാത്രമായിരുന്നു മമ്മൂട്ടിയുടേത്.
സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമാണ് അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്ന ജെ.സി ഡാനിയേല്‍ അവാര്‍ഡ്. കേരള സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്രബഹുമതി ലഭിക്കുന്ന 32-ാമത്തെ ചലച്ചിത്രപ്രതിഭയാണ് 80 കാരിയായ ശാരദ.

Ads by Google
Tuesday 27 Jan 2026 04.17 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW